Saturday, December 18, 2010

വിദ്യാര്‍ഥികളില്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കണം: മാര്‍ തോമസ്‌ ചക്യത്ത്‌

സാഹോദര്യവും സ്നേഹവും ഉള്‍ക്കൊള്ളുന്ന ഗാന്ധിയന്‍ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ പ്രചരിപ്പിക്കണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ നിര്‍ദേശിച്ചു. മതമൈത്രി വേദിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി അല്‍ അമീന്‍ പബ്ളിക്‌ സ്കൂളില്‍ നടത്തിയ മതമൈത്രി സദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും ധാര്‍മികമൂല്യങ്ങളില്‍ അടിയുറച്ചു മുന്നോട്ടുപോവണം. മതത്തിണ്റ്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല. മതമൂല്യങ്ങള്‍ മനസിലാക്കാത്തവരാണ്‌ അത്തരം അക്രമങ്ങള്‍ നടത്തുന്നത്‌. മനുഷ്യര്‍ക്കിടയില്‍ പരസ്പരം ഭയം വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്‌. ഇതു മാറുന്നതിന്‌ പരസ്പര സൌഹാര്‍ദത്തിണ്റ്റെ അന്തരീക്ഷം രൂപപ്പെടണം. എല്ലാ മതങ്ങളും പറയുന്നത്‌ ഒരേ മൂല്യത്തെയും സത്യത്തെയും കുറിച്ചാണ്‌. വിദ്യാര്‍ഥികളില്‍ മനുഷ്യത്വത്തിണ്റ്റെ രൂപീകരണം നടത്തുന്നതില്‍ അധ്യാപകര്‍ക്കു പ്രധാന പങ്കുണെ്ടന്നും മാര്‍ തോമസ്‌ ചക്യത്ത്‌ ഓര്‍മിപ്പിച്ചു. കേരള സിബിഎസ്‌ഇ സ്കൂള്‍ മാനേജ്മണ്റ്റ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ അഡ്വ. ടി.പി.എം ഇബ്രാഹിംഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍, ചാവറ കള്‍ച്ചറല്‍ സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു