ഭാരതീയ ദര്‍ശനമനുസരിച്ചുള്ള വിദ്യാഭ്യാസമാണ് കാലഘട്ടത്തിണ്റ്റെ ആവശ്യമെന്നും വിദ്യാര്‍ഥികള്‍ സമൂഹത്തിണ്റ്റെ പ്രകാശമായിത്തീരണമെന്നും ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലേക്കാട്ട്. കാഞ്ഞിരപ്പള്ളി സെണ്റ്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിണ്റ്റെ പ്ളാറ്റിനം ജൂബിലി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിദ്യാര്‍ഥികളെ ചിലര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ചട്ടുകങ്ങളാക്കി മാറ്റുന്ന കാലഘട്ടമാണിത്. ഇതിന് മാറ്റമുണ്ടാകണം. ഓരോ വിദ്യാര്‍ഥികളും നന്‍മയുടെ തുരുത്തുകളാകണമെന്നും വിദ്യാഭ്യാസ സ്ഥാപനത്തിലെ സ്ഥാപകരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് ഈറ്റോലില്‍ അധ്യക്ഷതവഹിച്ചു. റവ. ഡോ. മാത്യു പായിക്കാട്ട് ജൂബിലി സന്ദേശം നല്‍കി. മാനേജര്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ ആമുഖ പ്രഭാഷണവും അഹമ്മദ് നൌഷാദ് മൌലവി അല്‍കൌസരി അനുഗ്രഹ പ്രഭാഷണവും ഡോ. പ്രമീളാദേവി മുഖ്യപ്രഭാഷണവും നടത്തി. ബ്ളോക്കു പ്രസിഡണ്റ്റ് കൃഷ്ണകുമാരി ശശികുമാര്‍, ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ജോസഫ്, പഞ്ചായത്തു പ്രസിഡണ്റ്റ് ബേബി വട്ടയ്ക്കാട്ട്, ജയിംസ് കടമപ്പുഴ, പിടിഎ പ്രസിഡണ്റ്റ് വി.വി. ജോണ്‍, സിസ്റ്റര്‍ മേഴ്സി വളയം എസ്‌എബിഎസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ചിന്നമ്മ മാത്യു സ്വാഗതവും ഹെഡ്മാസ്റ്റര്‍ ബേബി ജോസഫ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികള്‍, മുന്‍ മാനേജര്‍മാര്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത കുടുംബ സംഗമം, സംഗീതനിശ എന്നിവയും നടന്നു.