Tuesday, December 14, 2010

ജനപ്രതിനിധികള്‍ ധാര്‍മികമൂല്യങ്ങള്‍ക്കായി നിലകൊള്ളണം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

ജനപ്രതിനിധികള്‍ ധാര്‍മികമൂല്യങ്ങള്‍ക്കായി നിലകൊള്ളണമെന്നും അഴിമതിരഹിതമായ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്‌ മാതൃകയാകണമെന്നും കെസിബിസി അത്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. എകെസിസി അംഗങ്ങളില്‍ ത്രിതല പഞ്ചായത്ത്‌ സമിതികളിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും മദ്യസംസ്കാരവുമാണ്‌ കാലികസമൂഹം നേരിടുന്ന പ്രധാന പ്രശ്നം. ഇതിനെതിരേ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ജനപ്രതിനിധികള്‍ക്കു ബാധ്യതയുണ്ടെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. പ്രസിഡണ്റ്റ്‌ എം.എം. ജേക്കബ്‌ അധ്യക്ഷത വഹിച്ചു. കെ.എം. ചുമ്മാര്‍, റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, ടോമി തുരുത്തിക്കര, സാജു അലക്സ്‌, മാഗി ജോസ്‌ മേനാംപറമ്പില്‍, ജയിംസ്‌ ചെറുവള്ളി എന്നിവര്‍ പ്രസംഗിച്ചു. ജോസ്‌ പുത്തന്‍കാലാ, നിര്‍മല ജിമ്മി, സാബു പൂണ്ടിക്കുളം, ടോമി കെ. തോമസ്‌ എന്നിവര്‍ മറുപടിപ്രസംഗം നടത്തി. ജോയി മുത്തോലി, ബെന്നി പാലക്കത്തടം, സണ്ണി വടക്കേല്‍, മാത്തുക്കുട്ടി കലയത്തിനാല്‍, രാജീവ്‌ കൊച്ചുപറമ്പില്‍, ജോണ്‍ മിറ്റത്താനി, കുര്യന്‍ വടക്കേക്കര, രാജു വയലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.