ക്രിസ്മസ് വെളിവാക്കുന്നത് മനുഷ്യ-പ്രപഞ്ച ബന്ധമാണെന്ന് സീറോമലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. പാലാ രൂപത ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ നഗര്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. മനുഷ്യനും പ്രപഞ്ചവുമായുള്ള ബന്ധം പുല്‍ക്കൂട്ടില്‍ മനോഹരമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. പുല്‍ക്കൂട്ടില്‍ കാണുന്ന ആടുകളും പക്ഷിമൃഗാദികളും ഈ ബന്ധമാണ് സൂചിപ്പിക്കുന്നത്. വചനം നമ്മില്‍ മാംസം ധരിക്കുമ്പോള്‍ നമ്മുടെ സ്വാര്‍ത്ഥത കീഴടക്കപ്പെടുന്നുവെന്നും ബിഷപ് പറഞ്ഞു. രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, ഭരണങ്ങാനം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര എന്നിവര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരായി.