Tuesday, December 21, 2010

മതങ്ങള്‍ നന്‍മയുടെ സന്ദേശം പകരേണ്ടവ: മാര്‍ തോമസ്‌ ചക്യത്ത്‌

തീവ്രവാദ ചിന്താഗതിയുള്ള ഏതാനും പേരുടെ പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ മുഖം നഷ്ടപ്പെടുത്തുകയാണെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. പെരുമ്പാവൂരില്‍ നടന്ന മതമൈത്രി സദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ നന്‍മയുടെ സന്ദേശം പകരേണ്ടവയാണ്‌. ആശയങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത്‌ മനുഷ്യരെ വിവിധ വേലിക്കെട്ടുകളിലാക്കുന്നത്‌ അഭിലഷണീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലടി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.സി അഹമ്മദ്‌, ഹരി സ്വാമി, ഫാ. സഖറിയാസ്‌ പറനിലം, അഡ്വ. ജോസ്‌ വിതയത്തില്‍, ഫാ. ജോസ്‌ പാലത്തിങ്കല്‍, കെ.എം.എ സലാം, ബാബു ജോസഫ്‌, ചിന്നമ്മ, എം.പി അബ്ദുള്‍ കാദര്‍, എം.ജി ഗോവിന്ദന്‍കുട്ടി, ജോണ്‍ ടി. ബേബി, ജിമ്മി, ഇ.പി ഷെമീര്‍, പി.പി ജെരാര്‍ദ്‌, കെ.എ യൂസഫ്‌, യൂസഫ്‌ ഉമരി തുടങ്ങിയവര്‍ പ്രസംഗിച്ചു.