Tuesday, December 28, 2010

മോണ്‍. റെയ്നോള്‍ഡ്സ്‌ പുരയ്ക്കല്‍ ജ്വലിക്കുന്ന മാതൃക: സാമുവല്‍ മാര്‍ ഐറേനിയൂസ്‌

മോണ്‍.റെയ്നോള്‍ഡ്സ്‌ പുരയ്ക്കല്‍ ക്രിസ്തുവിണ്റ്റെ പൌരോഹിത്യത്തിണ്റ്റെ ജ്വലിക്കുന്ന മാതൃകയാണെന്നു തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ്‌. മോണ്‍. റെയ്നോള്‍ഡ്സ്‌ പുരക്കയ്ലിണ്റ്റെ ജന്‍മശതാബ്ദി ആഘോഷത്തോടും ദൈവദാസ പ്രഖ്യാപനത്തോടും അനുബന്ധിച്ചുനടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിണ്റ്റെ പൌരോഹിത്യത്തിനു ജീവിതംകൊണ്ടു സാക്ഷ്യം പറഞ്ഞ മോണ്‍. റെയ്നോള്‍ഡ്സ്‌ പുരയ്ക്കല്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ അര്‍ഹതയുള്ള വ്യക്തിയാണെന്ന്‌ ആയിരക്കണക്കിനു വിശ്വാസികള്‍ കരുതുന്നു. വചനം ജീവിതം കൊണ്ടു പ്രഘോഷിക്കുന്നവര്‍ക്കാണു ബലിയര്‍പ്പകരാകാന്‍ കഴിയുന്നത്‌. മോണ്‍സിഞ്ഞോര്‍ അത്തരമൊരാളായിരുന്നു. ബ്രഹ്മചാരിയായിരുന്ന പുരോഹിതന്‍ അങ്ങനെയാണു പതിനായിരങ്ങളുടെ പിതാവായി മാറിയത്‌. അനേകം അനാഥര്‍ക്ക്‌ അദ്ദേഹം പിതാവായി മാറി. എല്ലാവരും വിശുദ്ധരായിത്തീരാനാണു മോണ്‍സിഞ്ഞോര്‍ തണ്റ്റെ ജീവിതം കൊണ്ട്‌ ആവശ്യപ്പെടുന്നത്‌. അതുകൊണ്ടാണ്‌ അദ്ദേഹം സമര്‍പ്പണ ജീവിതത്തിണ്റ്റെ ആവേശമായി മാറുന്നതെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. തണ്റ്റെ ആയുസില്‍ തന്നെ മോണ്‍സിഞ്ഞോര്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന്‌ ഇടയാകട്ടെ എന്നദ്ദേഹം ആശംസിച്ചു. ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷനായിരുന്നു. മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.സി.വേണുഗോപാല്‍ എംപി, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, സിസ്റ്റര്‍ ലീല ജോസ്‌, എ.സി. മാത്യു എടയാടി, കൌണ്‍സിലര്‍ റീഗോ രാജു, ഫാ.പയസ്‌ ആറാട്ടുകുളം, വി.ജെ പീറ്റര്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.