ലോകത്തിണ്റ്റെ ഭാവി രചിക്കുന്നതു യുവാക്കളാണെന്നും അവരുടെ കര്‍മശേഷിയാണു കാലത്തിണ്റ്റെ കരുത്തെന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. ജീസസ് യൂത്ത് രജത ജൂബിലി അന്താരാഷ്ട്ര സമ്മേളനത്തിണ്റ്റെ രണ്ടാം ദിവസം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യുവാക്കളിലാണു ലോകത്തിണ്റ്റെ ഭാവിയെന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം നാം അതിണ്റ്റെ പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണം. 1985ലെ ലോക യുവജനവര്‍ഷത്തിണ്റ്റെ ഒരു സ്മാരകമാണു ജീസസ് യൂത്ത് എന്ന വലിയ പ്രസ്ഥാനം. കൊച്ചിയില്‍ വിത്തിട്ട ജീസസ് യൂത്ത് ഇന്നു ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച മഹാവൃക്ഷമായി വളര്‍ന്നതില്‍ അഭിമാനമുണെ്ടന്നും ഡോ. കല്ലറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ബിഷപ് ഡോ. തോമസ് പുല്ലോപ്പിള്ളില്‍, ബിഷപ് ഡോ. ആണ്റ്റണി ചിറയത്ത്, ബിഷപ് ഡോ. ജെറാള്‍ഡ് അല്‍മെയ്ഡ എന്നിവരും സമ്മേളനത്തില്‍ സന്ദേശം നല്‍കി. ഫാ. ഫിയോ മസ്കരിനാസ് മുഖ്യപ്രഭാഷണം നടത്തി.