ജീവിതത്തിണ്റ്റെ ഏതു സാഹചര്യങ്ങളിലും ദൈവത്തോട് യെസ് പറയുന്നവരാവണം യുവാക്കളെന്നു യുഎഇ ബിഷപ് ഡോ. പോള്‍ ഹിണ്റ്റര്‍. കാക്കനാട് രാജഗിരി വാലിയില്‍ ജീസസ് യൂത്ത് രജതജൂബിലി രാജ്യാന്തര സമ്മേളനത്തിണ്റ്റെ മൂന്നാം ദിവസം യുവാക്കള്‍ക്കായി നടത്തിയ പ്രത്യേക ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടാകാം. അവിടെയെല്ലാം ദൈവത്തോടുള്ള വിധേയത്വവും സമര്‍പ്പണവും മുറുകെപ്പിടിക്കാന്‍ ക്രൈസ്തവ യുവാക്കള്‍ക്കു കടമയുണ്ട്. ലോകത്തിണ്റ്റെ പ്രവണതകള്‍ക്കു വഴങ്ങാന്‍ നമുക്കു മുന്നില്‍ ഇന്നു സാധ്യതകള്‍ ഏറെയാണ്. ഇതിനെ ചെറുത്തുതോല്‍പിക്കണം. ഭൌതിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള പ്രലോഭനങ്ങളെ അതിജീവിച്ചുതന്നെ മുന്നേറാന്‍ നമുക്ക് ഉത്തരവാദിത്വമുണെ്ടന്നും ബിഷപ് ഡോ.പോള്‍ ഹിണ്റ്റര്‍ ഓര്‍മിപ്പിച്ചു. കാമ്പസുകളെ നിരീശ്വരപ്രസ്ഥാനങ്ങളുടെ സ്വാധീനത്തില്‍നിന്നു മോചിപ്പിക്കാന്‍ ജീസസ് യൂത്തിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചിട്ടുണെ്ടന്നു പ്രസിദ്ധ കരിസ്മാറ്റിക് പ്രഭാഷകന്‍ ഫാ. ജിനോ ഹെന്‍റിക്സ് പറഞ്ഞു. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിശ്വാസജീവിതത്തിണ്റ്റെ നന്‍മകള്‍ പടര്‍ത്താന്‍ ജീസസ് യൂത്ത് നിമിത്തമായിട്ടുണ്ട്. സഭയുടെ സമഗ്രമായ വളര്‍ച്ചയില്‍ ഈ പ്രസ്ഥാനത്തിനു വലിയ പങ്കാണുള്ളത്. വൈദികര്‍ യുവാക്കളെ ക്ഷമയോടെ മനസിലാക്കണം. കര്‍ശനമായ ഭാഷയില്‍ കല്‍പനകള്‍ നല്‍കുന്നതിനെക്കാള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനമാണു യുവാക്കള്‍ വൈദികരില്‍നിന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീസസ് യൂത്ത് സമ്മേളനത്തില്‍ വൈദികര്‍ക്കു വേണ്ടിയുള്ള സെഷനില്‍ പങ്കെടുത്തു പ്രസംഗിച്ച ഫാ. ജിനോ ഹെന്‍റിക്സ് 4൦ വര്‍ഷമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കരിസ്മാറ്റിക് മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ചുവരുന്ന പ്രഭാഷകനാണ്. സമൂഹത്തില്‍ സ്നേഹത്തിണ്റ്റെ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ യുവാക്കള്‍ക്കു ഉത്തരവാദിത്വമുണെ്ടന്ന് ഇറ്റലിയില്‍ നിന്നുള്ള പ്രമുഖ പ്രഭാഷകന്‍ സാല്‍വത്തോരെ മാര്‍ട്ടിനസ് അഭിപ്രായപ്പെട്ടു. ക്രിസ്തുസ്നേഹത്തിണ്റ്റെ അധികാരം നമ്മെ ഭരമേല്‍പിച്ചിട്ടുണ്ട്. സ്നേഹിക്കാനുള്ള കഴിവു തന്നതു ദൈവമാണ്. ഇതിനു പകരമായി സമൂഹത്തില്‍ സ്നേഹം ആവോളം നല്‍കാന്‍ കഴിയണം- ജീസസ് യൂത്ത് സമ്മേളനത്തില്‍ യുവാക്കള്‍ക്കു സന്ദേശം നല്‍കുകയായിരുന്നു മാര്‍ട്ടിനസ്. കിഡ്സ്, പ്രീ-റ്റീന്‍സ്, റ്റീന്‍സ്, യൂത്ത്, കുടുംബങ്ങള്‍, വൈദികര്‍, സിസ്റ്റേഴ്സ് എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക സെഷനുകളുണ്ടായിരുന്നു. കോളിന്‍ കാല്‍മിനോ, സാല്‍വത്തോരെ മാര്‍ട്ടിനസ്, മാര്‍ക്ക് നിമോ, ഫാ. ജിയോ ഹെന്‍റിക്സ്, ഫാ.ഫിയോ മസ്കരിനാസ്, ഡോണി പീറ്റര്‍, ഡോ.എഡ്വേര്‍ഡ് എടേഴത്ത്, സുനില്‍ നടരാജന്‍, ഡോ.സിന്ധു സുഭ്രദ്ര, പ്രഫ.സി.സി ആലീസ്കുട്ടി എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ് ഡോ.പോള്‍ ഹിണ്റ്റര്‍, ബിഷപ് ഡോ.തോമസ് ഇഗ്നേഷ്യസ് മക്‌ഇവന്‍, ഫാ.വില്യം ഗോ, ഫാ.വര്‍ഗീസ് ചെമ്പോളി, ഫാ.ബിറ്റാജു മാത്യു എന്നിവര്‍ വിവിധ സെഷനുകളില്‍ ദിവ്യബലി അര്‍പ്പിച്ചു.