ചെറിയ കാര്യങ്ങളെ വലുതായി കണക്കാക്കുന്നതില്‍ തിരുഹൃദയ സന്യാസിനീസമൂഹം കാണിച്ച മാതൃകയാണ് സമൂഹത്തെ ശതാബ്ദിയുടെ പ്രൌഢിയിലേക്കു നയിച്ചതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് മേനാംപറമ്പില്‍ പറഞ്ഞു. തിരുഹൃദയ സന്യാസിനീസമൂഹത്തിണ്റ്റെ ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കാര്യങ്ങളെ ചെറുതായി കാണാന്‍ കഴിയണം. ചെറിയ കാര്യങ്ങളെ വലുതായും. ചെറുതാണെങ്കില്‍ അതു വളരും. ഓരോ പ്രവര്‍ത്തനത്തിലും ദൈവസഹായം തിരിച്ചറിയണം. ഇതിലൂടെയാണു പുരോഗതിയിലേക്കു നയിക്കപ്പെടുന്നത് - ആര്‍ച്ച് ബിഷപ് പറഞ്ഞു.ക്രൈസ്തവസാക്ഷ്യം ലോകത്തിനു നല്‍കുകയെന്ന സന്യാസത്തിണ്റ്റെ ദൌത്യം ശരിയായി ചെയ്യുന്നതില്‍ തിരുഹൃദയ സന്യാസിനീസമൂഹം വിജയിച്ചുവെന്ന് അധ്യക്ഷത വഹിച്ച മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പറഞ്ഞു. വലിയ ബഹളങ്ങളില്ലാതെ ഒരു വനം വളരുന്നതുപോലെ സുവിശേഷം പ്രസംഗിക്കാന്‍ ലഭിച്ച അനുഗ്രഹം തിരുഹൃദയത്തിണ്റ്റെ ഔന്നത്യത്തോടു ചേര്‍ന്ന് എസ്‌എച്ച് സന്യാസിനിമാര്‍ പ്രവര്‍ത്തിക്കുന്നതായി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. സന്യാസത്തില്‍ പ്രാര്‍ഥനയും പരിത്യാഗവും മാത്രമല്ല, രാജ്യസേവനം കൂടിയുണെ്ടന്നു തിരുഹൃദയ സന്യാസിനീസമൂഹത്തിണ്റ്റെ ഭവനപദ്ധതി വ്യക്തമാക്കുന്നതായി കെ.എം. മാണി എംഎല്‍എ പറഞ്ഞു. തിരുഹൃദയത്തോടു ചേര്‍ന്നുനിന്ന് അവിടത്തെ ഇഷ്ടം ലോകത്തിനു നല്‍കാനുള്ള കടപ്പാടാണ് എസ്‌എച്ച് സന്യാസിനിമാര്‍ ചെയ്യുന്നതെന്ന് മാര്‍ ജോസഫ് കുന്നത്ത് ചൂണ്ടിക്കാട്ടി. സഭയുടെ ഹൃദയത്തുടിപ്പ് മനസിലാക്കി സഭയ്ക്കൊത്തു ചരിച്ചു നടത്തുന്ന സേവനം മഹത്തരമാണെന്നു മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പറഞ്ഞു. ആതുരസേവനരംഗത്ത് സന്തോഷകരമായ പ്രവര്‍ത്തനമാണ് എസ്‌എച്ച് സന്യാസിനീസമൂഹത്തിണ്റ്റേതെന്നു മാര്‍ സൈമണ്‍ സ്റ്റോക്ക് പാലാത്ര ഓര്‍മിപ്പിച്ചു. തിരുഹൃദയത്തെപ്പോലെ മറ്റുള്ളവര്‍ക്കായി സേവനത്തിണ്റ്റെയും സ്നേഹത്തിണ്റ്റെയും വക്താക്കളായി തിരുഹൃദയ സന്യാസിനിമാര്‍ പ്രവര്‍ത്തിക്കുന്നുവെന്നു മാര്‍ ജേക്കബ് അങ്ങാടിയത്ത് ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ സ്നേഹിച്ചും സേവനം ചെയ്തുമാണ് എസ്‌എച്ച് സന്യാസിനിമാര്‍ ഈശോയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ പറഞ്ഞു. മിഷന്‍ പ്രദേശങ്ങളില്‍ അവരുടെ ഭാഷയും ആചാരവും ഉള്‍ക്കൊണ്ട് അവരെ ആത്മീയതയിലേക്കു നയിക്കാന്‍ രാജ്യത്തിണ്റ്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ എസ്‌എച്ച് സന്യാസിനിമാര്‍ നടത്തുന്ന സേവനം നിസ്തുലമാണെന്നു ബിഷപ് ഡോ. തോമസ് പുള്ളോപ്പിള്ളില്‍ പറഞ്ഞു. സേവനത്തിണ്റ്റെ പാതയില്‍ സന്തോഷത്തിണ്റ്റെ നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന എസ്‌എച്ച് സന്യാസിനീസമൂഹം തിരുസഭയെ തിരുസഭയാക്കുന്നതില്‍ പാവങ്ങളുടെ സംരക്ഷണം ഏറ്റെടുത്തെന്നു സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ.ജോസ് പന്തപ്ളാംതൊട്ടിയില്‍ സിഎംഐ പറഞ്ഞു.