സുവിശേഷമൂല്യങ്ങളും മനുഷ്യമഹത്ത്വവും അടിസ്ഥാനപ്പെടുത്തി അല്‍മായര്‍ തങ്ങളുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കരിപ്പിടിപ്പിക്കണമെന്ന് കെ.സി.ബി.സി. പ്രസിഡണ്റ്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. പാലാരിവട്ടം പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ കെ.സി.ബി.സി. സമ്മേളനത്തിനോടനുബന്ധിച്ചു നടത്തിയ അല്‍മായനേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കകുയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെ മെത്രാന്‍മാര്‍, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാര്‍, അല്‍മായസംഘടന ഭാരവാഹികള്‍, വനിത കമ്മീഷന്‍ ഭാരവാഹികള്‍, മൂന്നു റീത്തുകളിലെ അല്‍മായപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നൂറോളം പേര്‍ അല്‍മായനേതൃസംഗമത്തില്‍ പങ്കെടുത്തു. പങ്കാളിത്തസ്വഭാവത്തില്‍ സഭ പ്രവര്‍ത്തിക്കുമ്പോള്‍ ക്രിസ്തുവിണ്റ്റെ പ്രവാചക-പൌരോഹിത്യദൌത്യത്തിണ്റ്റെ പൂര്‍ത്തീകരണമാണ് അല്‍മായര്‍ നിര്‍വഹിക്കുന്നതെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ചൂണ്ടിക്കാട്ടി. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സമ്മേളനത്തിണ്റ്റെ പ്രാധാന്യം വ്യക്തിമാക്കിക്കൊണ്ട് ആമുഖപ്രഭാഷണം നടത്തി. സി.ബി.സി.ഐ. അല്‍മായ കമ്മീഷന്‍ ജോയിണ്റ്റ് സെക്രട്ടറി ഡോ. എഡ്വേര്‍ഡ് എടേഴത്ത് സഭയിലെ അല്‍മായപങ്കാളിത്ത്വത്തിണ്റ്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയതാവരണം നടത്തി. ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. ജോസ് കോട്ടയില്‍, അഡ്വ. ജോസ് വിതയത്തില്‍, ജോസഫ് ജൂഡ്, ജോണ്‍ കച്ചിറമറ്റം, അഡ്വ. ആണ്റ്റണി എം. അമ്പാട്ട്, ഡോ. ലിസി ജോസ്, സാബു ജോസ്, ദീപക് ചേര്‍ക്കോട്ട്, പ്രൊഫ. ജേക്കബ് എം. എബ്രഹാം, പി.ഐ. ലാസര്‍, ആനി റോഡ്നി, അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ഷാജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചകള്‍ക്ക് സമാപന സന്ദേശം നല്‍കി. സഭയിലെ ബഹുഭൂരിപക്ഷം വരുന്ന അല്‍മായവിശ്വാസികള്‍ അവരുടെ ദൌത്യം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കത്തോലിക്കാസഭയുടെ അജപാലനദൌത്യം പൂര്‍ണമാവൂ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. കത്തോലിക്കാസഭയ്ക്ക് ഒരു യുവജനനയം രൂപീകരിക്കുമെന്നും സുവിശേഷവത്കരണ മേഖലയില്‍ അല്‍മായരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും പറഞ്ഞു. സഭാവിശ്വാസികളില്‍പ്പെട്ട പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ഒരു സ്റ്റഡി റിസര്‍ച്ച് ഗ്രൂപ്പിന് രൂപം നല്‍കുമെന്നും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും സോഷ്യല്‍ ഓഡിറ്റിങ്ങും നടപ്പാക്കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. പ്രൊഫ. എബ്രഹാം അറക്കല്‍, ഷെവ. വി.സി. ആണ്റ്റണി (ആലപ്പുഴ), അഡ്വ. ചാര്‍ളി പോള്‍, ഡെന്നിസ് ആണ്റ്റണി (എറണാകുളം), ട്വിങ്കിള്‍ ഫ്രാന്‍സിസ് (തൃശൂറ്‍), ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് (വരാപ്പുഴ), ലൈജു ജോര്‍ജ്ജ് (തിരുവല്ല), സിസ്റ്റര്‍ ആലീസുകുട്ടി (മാനന്തവാടി), അഡ്വ. അഞ്ജലി സൈറസ് (കോട്ടപ്പുറം), സൈബി അക്കര, പ്രൊഫ. ലീന ജോസ് (ചങ്ങനാശ്ശേരി), സിസ്റ്റര്‍ പി.വി. മേരിക്കുട്ടി (കോട്ടയം) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.