കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ(സിസിബിഐ)യുടെ സെക്രട്ടറി ജനറലായി കണ്ണൂറ്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ ദേശീയ സമിതിയാണ് സിസിബിഐ. ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി മെത്രാനാണു ഡോ.ചക്കാലക്കല്‍. സിസിബിഐയുടെ കാനന്‍ ലോ കമ്മീഷണ്റ്റെയും വൈദിക-സന്യസ്ത കമ്മീഷണ്റ്റെയും വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചെന്നൈയിലെ പൂനമല്ലി സെമിനാരിയില്‍ കഴിഞ്ഞദിവസം നടന്ന 170 അംഗങ്ങളുള്ള മെത്രാന്‍ സമിതിയുടെ പ്ളീനറി സമ്മേളനമാണു പുതിയ ഭാരവാഹികളെ തെര ഞ്ഞെടുത്തത്. പ്രസിഡണ്റ്റായി റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോയും വൈസ് പ്രസിഡണ്റ്റായി ഗോവ ആര്‍ച്ച്ബിഷപ് ഡോ.ഫിലിപ്പ് നേരിയും തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസി സെക്രട്ടറിയും സിബിസിഐ സഭാ വിജ്ഞാനീയ കമ്മീഷന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഡോ.ചക്കാലക്കല്‍ ഇപ്പോള്‍ കെസിബിസിയുടെ അല്‍മായ കമ്മീഷന്‍ ചെയര്‍മാനായും ഫാമിലി കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവയുടെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചുവരുന്നു. തൃശൂറ്‍ മാള പള്ളിപ്പുറത്തു ചക്കാലക്കല്‍ ഔസേപ്പ്-മറിയം ദമ്പതികളുടെ മകനായി 1953 ഫെബ്രുവരി ഏഴിനു ജനി ച്ചു. 1981 ഏപ്രില്‍ രണ്ടിനു പൌരോഹിത്യം സ്വീകരിച്ചു.മംഗലാപുരം സെമിനാരിയില്‍ പ്രഫസറായിരിക്കെ 1999 ഫെബ്രുവരി ഏഴിനു കണ്ണൂറ്‍ രൂപതയുടെ പ്രഥമമെത്രാനായി അഭിഷിക്തനായി. അറിയപ്പെടുന്ന വാഗ്മിയും ധ്യാനഗുരുവും എഴുത്തുകാരനും ഗായകനുമാണു ബിഷപ് ഡോ. ചക്കാലയ്ക്കല്‍.