വിശ്വാസവിരുദ്ധ ചിന്തകള്‍ വളരുന്ന സാഹചര്യത്തില്‍ ക്രൈസ്തവരുടെ കൂട്ടയ്മയും ഐക്യവും ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ ആരംഭിച്ച സഭൈക്യ വാരാചരണം പാറേല്‍ പളളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. സ്നേഹത്തിലുളള ഐക്യമാണ് ശക്തിപ്പെടേണ്ടത്. മുന്‍വിധികളും തെറ്റിദ്ധാരണകളും മാറ്റി ഹൃദയ പരിവര്‍ത്തനത്തിലൂടെ മാത്രമേ ഐക്യം സധിക്കുകയുളളൂവെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോദിപ്പിച്ചു. വികാരി ഫാ. ആണ്റ്റണി നെരയത്ത് പ്രാര്‍ഥനാ ശുശ്രൂഷകള്‍ നയിച്ചു. മെത്രാപ്പോലീത്തന്‍ പളളി വികാരി ഫാ. തോമസ് തുമ്പയില്‍, ഫാ. ജോസഫ് പൂവത്തിങ്കല്‍, ഫാ. ജോബി കറുകയില്‍, ഫാ. സഖറിയ നൈനാന്‍, റവ. ഡോ. ആര്‍.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.