ഈശ്വരന്‍ തരുന്ന മക്കളാണ് കുഞ്ഞുങ്ങള്‍. അവരെ വളര്‍ത്തി നല്ല പൌരന്‍മാരാക്കി സുരക്ഷിതമായ ഭാവികെട്ടിപ്പടുക്കുന്നത് നോക്കി കാണേണ്ടവരാണ് നാമെന്ന് തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്. നെല്ലിമൂട് സെണ്റ്റ്ക്രിസോസ്റ്റംസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിണ്റ്റെ 59-ാം വാര്‍ഷികദിനാഘോഷവും സ്തുത്യര്‍ഹമായ സേവനശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആനി ജോസഫ്, അധ്യാപികമാരായ ലൈലകുമാരി, എം.കെ.ശാന്ത, കെ.ഉഷാകുമാരി, സിസ്റ്റര്‍ മേഴ്സിറ്റ എന്നിവരുടെ യാത്രയയപ്പ് സമ്മേളനത്തിലും അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്ക് വലിയ സമ്പാദ്യമുണ്ടാകില്ല. പക്ഷേ, കുഞ്ഞു ങ്ങള്‍ അവരുടെ നിക്ഷേപങ്ങളാണ്. ഇത്രയും സമ്പന്നമായ ഒരു ബന്ധം മറ്റാര്‍ക്കുമുണ്ടാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാഠപുസ്തകം പഠിച്ചതുകൊണേ്ടാ ലബോറട്ടറികളില്‍ പരിശീലനം നേടിയതുകൊണേ്ടാ ദേശീയ ബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാകില്ല. വായനയിലൂടെ മാത്രമേ അത് നേടാനാകൂ. എല്ലാതലങ്ങളിലും ഇന്ന് മായം ചേര്‍ന്നിരിക്കുന്നു. വായു, വെള്ളം, മണ്ണ് എന്നിവ മലിനമാക്കി പ്രകൃതിയെ വല്ലാതെ പ്രതികരിക്കത്തക്ക രീതിയില്‍ കൊണ്ടുവന്നതു മനുഷ്യരാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡണ്റ്റ് രമണി പി. നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാലി ജേക്കബ് സിസ്റ്റര്‍ മേരി സ്റ്റീഫന്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം സി.എഫ്. ലെനിന്‍ സ്മരണിക പ്രകാശനം ചെയ്തു. ഫാ.തോമസ് പൂവണ്ണാന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അതിയന്നൂറ്‍ പഞ്ചായത്ത് പ്രസിഡണ്റ്റ് ശശികുമാര്‍ എസ്.അശോക്്കുമാര്‍, സിസ്റ്റര്‍ കാരുണ്യ എന്നിവര്‍ പ്രസംഗിച്ചു.