അനുഭവത്തില്‍ നിന്ന് ബോധ്യത്തിലേക്കും ബോധ്യത്തില്‍ നിന്ന് ഈശ്വരാനുഭവത്തിലേക്കും ഈശ്വരാനുഭവത്തില്‍നിന്നാണ് സമര്‍പ്പണം സാധ്യമാകുന്നതെന്നും പുനലൂറ്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പുനലൂറ്‍ രൂപതാ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ പത്തനാപുരം സെണ്റ്റ് സേവ്യേഴ്സ് ആനിമേഷന്‍ സെണ്റ്ററില്‍ നടന്ന രൂപതാ സന്യാസി- സന്യാസിനി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സന്യാസ ജീവിതം ദൈവത്തിലേക്ക് മനുഷ്യനെ കൂടുതല്‍ അടുപ്പിക്കുന്നുവെന്ന് ആശംസാ സന്ദേശത്തില്‍ രൂപതാ ചാന്‍സലര്‍ മോണ്‍. ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. സന്യാസജീവിതത്തിണ്റ്റ അടിസ്ഥാനം ദൈവത്തെ അന്വേഷിക്കുക, ദൈവവുമായി ഒന്നായിത്തീരുക എന്നതാണെന്ന് സന്യാസ ജീവിതവും ആധുനിക സമൂഹവും എന്ന വിഷയത്തെക്കുറിച്ച് ക്ളാസ് നയിച്ച ഫാ. പീറ്റര്‍ തോമസ് ഉദ്ബോധിപ്പിച്ചു. സന്യാസ ജീവിതത്തില്‍ രജത ജൂബിലി ആഘോഷിക്കുന്ന രൂപതാ സന്യാസി സന്യാസിനികളെ ബിഷപ് പൊന്നാടയണിച്ച് ആദരിച്ചു. തുടര്‍ന്ന് ബിഷപ്പിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു. രൂപതാ രജത ജൂബിലി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. ക്രിസ്റ്റി ജോസഫ് സ്വാഗതവും ഫാ. തോമസ് മൂങ്ങാമാക്കല്‍ നന്ദിയും പറഞ്ഞു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പുനലൂറ്‍ രൂപതയിലെ വിവിധ സന്യാസ ഭവനങ്ങളില്‍നിന്ന് നൂറോളം സന്യാസി-സന്യാസിനികള്‍ പങ്കെടുത്തു. ഫാ. തോമസ് മൂങ്ങാമാക്കല്‍, ഫാ. ജൂഡ് തദേവൂസ്, സിസ്റ്റര്‍ ബീനാ തോമസ്, സിസ്റ്റര്‍ റീത്ത, സിസ്റ്റര്‍ ലൊറേറ്റ എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി