സ്വതന്ത്രമായ വിദ്യാഭ്യാസ നയമാണ് ഇന്നിണ്റ്റെ ആവശ്യമെന്നും അതിന് പ്രത്യയ ശാസ്ത്രങ്ങളുടെ കൂച്ചുവിലങ്ങ് ഉണ്ടാകരുതെന്നും ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിണ്റ്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിണ്റ്റെ വിസ്ഫോടനം അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ലോകമാണ് ഇന്നത്തേത്. ഇവിടെ കുട്ടികള്‍ പിന്തള്ളപ്പെട്ടു പോകാതിരിക്കണമെങ്കില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഗുണപരമായ അംശങ്ങളെ സ്വാംശീകരിക്കേണ്ടതുണെ്ടന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. കേരള ജസ്യൂട്ട് സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് കല്ലേപ്പള്ളില്‍ എസ്ജെ അധ്യക്ഷതവഹിച്ചു. പുതുതായി നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി ബ്ളോക്കിണ്റ്റെ സമര്‍പ്പണം ആണ്റ്റോ ആണ്റ്റണി എംപിയും ഫാ. കുരുവിള മെമ്മോറിയല്‍ ലയോള ബ്ളോക്കിണ്റ്റെ സമര്‍പ്പണം വാഴൂറ്‍ എംഎല്‍എ പ്രഫ. എന്‍. ജയരാജും നിര്‍വഹിച്ചു. മാനേജര്‍ ഫാ. എം.ജെ. അഗസ്റ്റിന്‍ എസ്ജെ, പ്രിന്‍സിപ്പല്‍ ഫാ. ബാബു പോള്‍ എസ്ജെ, റവ. ഡോ. മാത്യു പായിക്കാട്ട്, ബേബി വട്ടയ്ക്കാട്ട്, സിനി ജിബു, പ്രഫ. ജോയി ജോസഫ്, ഷാജി വര്‍ക്കി, ബാബു കോര, അജ്്മല്‍ഖാന്‍, അജ്മല്‍ ബിന്‍ ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.