Tuesday, February 8, 2011

അല്‍മായരുടെ പ്രവാചക ദൌത്യത്തിനു പ്രസക്തിയേറുന്നു: ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍

സഭയിലും സമൂഹത്തിലും അല്‍മായരുടെ പ്രവാചകദൌത്യത്തിനു പ്രസക്തി വര്‍ധിച്ചുവരികയാണെന്നു കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍ പറഞ്ഞു. കെസിബിസി അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കത്തോലിക്കാരൂപതകളിലെ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെയും കേരള കാത്തലിക്‌ ഫെഡറേഷന്‍ ഭാരവാഹികളുടെയും യോഗം കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യങ്ങള്‍ തകരുന്ന വര്‍ത്തമാനകാലത്തില്‍ സഭയിലെ ഭൂരിപക്ഷം വരുന്ന അല്‍മായര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സമൂഹത്തിണ്റ്റെ സമസ്ത തലങ്ങളിലും പ്രകാശമേകാന്‍ അല്‍മായര്‍ക്കാവണം. ഏകവും ശ്ളൈഹികവും സാര്‍വത്രികവും വിശുദ്ധവുമായ സഭയിലെ അംഗങ്ങളാണു തങ്ങളെന്ന അഭിമാനബോധം ഓരോ അല്‍മായനുമുണ്ടാവണം. ഭൌതികകാര്യങ്ങള്‍ക്ക്‌ അമിതമായ പ്രാധാന്യം നല്‍കുമ്പോള്‍ സ്നേഹം ഇല്ലാതാവുകയാണ്. രക്ഷിക്കാനാകുന്നതു സ്നേഹത്തിണ്റ്റെ തത്ത്വ ശാസ്ത്രത്തിനു മാത്രമാണ്‌ - ഡോ. ചക്കാലയ്ക്കല്‍ ഓര്‍മിപ്പിച്ചു. കെസിബിസി അല്‍മായ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം ബിഷപ്‌ ജോസഫ്‌ മാര്‍ തോമസ്‌ അനുഗ്രഹപ്രഭാഷണം നടത്തി. കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍, എകെസിസി സ്പിരിച്വല്‍ അഡ്വൈസര്‍ ഫാ. ജേക്കബ്‌ ജി. പാലക്കാപ്പിള്ളി, കെസിബിസി വനിതാ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ റവ.ഡോ. ജോസ്‌ കോട്ടയില്‍, കെസിഎഫ്‌ പ്രസിഡണ്റ്റ്‌ പ്രഫ.ജേക്കബ്‌ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ അല്‍മായ കമ്മീഷണ്റ്റെ സാമൂഹ്യ-രാഷ്്ട്രീയ പ്രമേയവും, കെസിഎഫ്‌ ജനറല്‍ സെക്രട്ടറി സൈബി അക്കര വിദ്യാഭ്യാസ പ്രമേയവും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ മോഡറേറ്റയായിരുന്നു. അല്‍മായ കമ്മീഷന്‍ ജോയിണ്റ്റ്‌ സെക്രട്ടറി റെജി മാത്യു പ്രസംഗിച്ചു. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സമാപന സന്ദേശം നല്‍കി.