Wednesday, February 16, 2011

മുഹമ്മദ്നബിയുടെ ജീവിതസന്ദേശം മാനവഐക്യത്തിന്‌ ശക്തിപകര്‍ന്നു: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജീവിതസന്ദേശം ലോകജനതയ്ക്ക്‌ അനുഗ്രഹമേകുന്നതിനൊപ്പം മാനവഐക്യത്തിന്‌ ശക്തിയേകുന്ന മഹത്തായ സന്ദേശങ്ങളായി തീര്‍ന്നെന്ന്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത. മുസ്ളിം യൂത്ത്‌ മൂവ്മെണ്റ്റ്‌ താലൂക്ക്‌ കമ്മിറ്റി അറുനൂറ്റിമംഗലം ശാലേം അഗതിമന്ദിരത്തില്‍ അഗതികള്‍ക്ക്‌ സ്നേഹിവിരുന്നൊരുക്കി സംഘടിപ്പിച്ച നബിദിനാഘോഷവും മാനവസൌഹൃദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കാരുണ്യത്തിണ്റ്റെ പ്രകാശദീപമാണ്‌ മുഹമ്മദ്നബി, മനുഷ്യരില്‍ ഇന്ന്‌ അക്രമവാസന വളരാന്‍ കാരണം സാമൂഹ്യപ്രതിബന്ധത നഷ്ടമായതും ഈശ്വരാരാധനയ്ക്ക്‌ കുറവുസംഭവിച്ചതും മൂലമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇമാം നാസറുദ്ദീന്‍ മന്നാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത മൂവ്മെണ്റ്റ്‌ ജില്ലാപ്രസിഡണ്റ്റ്‌ നൌഷാദ്‌ മാങ്കാംങ്കുഴി അധ്യക്ഷത വഹിച്ചു. തഴക്കര പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ അഡ്വ. കോശി എം.കോശി, ജില്ലാ പഞ്ചായത്തംഗം എം. ഓമനക്കുട്ടിയമ്മ, അഡ്വ. മുജീബ്‌ റഹ്മാന്‍, സിനില്‍ മുണ്ടപ്പള്ളി, അഡ്വ. പി. ഷാജഹാന്‍, കെ. അജി, സിസ്റ്റര്‍ ഷൈനോ എന്നിവര്‍ പ്രസംഗിച്ചു.