ക്യൂബയിലെ കമ്മ്യൂണിസ്‌ററ് ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വന്നിട്ടുള്ള ഹവാനയിലെ കര്‍ദ്ദിനാള്‍ ജാമീ ഒര്‍ടേഗ താന്‍ ഒരിക്കലും കമ്യൂണിസ്റ്റ് ക്യൂബ വിട്ടു പോകാന്‍ ആഗ്രഹിച്ചിട്ടില്ല എന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി 20-ാം തീയതി 'ക്യബയുമായുളള സംവാദം' അന്തര്‍ദ്ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ .
" വൈദികനായതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എന്നെ കമ്യൂണിസ്റ്റു ഭരണാധികാരികള്‍ ലേബര്‍ ക്യാമ്പിലേക്കയയ്ക്കുകയായിരുന്നു. കമ്യൂണിസ്റ്റ് വിപ്ളവത്തില്‍ പങ്കു ചേരാന്‍ കഴിയാത്തവരായി കണക്കാക്കിയിരുന്നവരെ ലേബര്‍ക്യാമ്പിലേയ്ക്കയയ്ക്കുക എന്നതായിരുന്നു അക്കാലത്തെ രീതി." ലേബര്‍ ക്യാമ്പില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ പ്രിയ പിതാവ് സ്പെയിനിലേയക്ക് പോകാനുളള പ്ളെയിന്‍ ടിക്കറ്റുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. "മതസ്വാതന്ത്യ്രമുളള ദേശത്തേയ്ക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിച്ചെങ്കിലും താന്‍ അതിനു തയ്യാറായില്ല." കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.
തണ്റ്റെ ജനത്തിണ്റ്റെ എല്ലാ ജീവിതസാഹചര്യങ്ങളിലും പങ്കു ചേരാന്‍ നിര്‍ബന്ധം കാണിച്ച കര്‍ദ്ദിനാള്‍ ഒര്‍ടേഗ 2010 ജൂലായ് മുതല്‍ രാഷ്ട്രീയ തടവുകാരെ സ്വതന്ത്രമാക്കുവാന്‍ ക്യൂബന്‍ സര്‍ക്കാരുമായിട്ടുളള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു.