Monday, February 28, 2011

ജീവിതംകൊണ്ടു വചനം പ്രഘോഷിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌

മനുഷ്യജീവിതത്തിലെ തിന്‍മയുടെ അഴുക്കുചാലില്‍ നിന്നു നന്‍മയുടെ തീരത്തേക്കുള്ള വഴികാട്ടിയാണു വചനമെ ന്നും ജീവിതം കൊണ്ടാണു വചനം പ്രഘോഷിക്കപ്പെടേണ്ടതെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌. നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്നുവന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷണ്റ്റെ സമാപന ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വചനം ശ്രവിക്കുമ്പോഴും അതുകേട്ടു പ്രാര്‍ഥിക്കുമ്പോഴും ഹൃദയത്തില്‍ ചലനമുണ്ടാകും. വചനത്തിണ്റ്റെ ദീപ്തി നമ്മുടെ വഴികളില്‍ ഇരുട്ടകറ്റും. വചനത്തിണ്റ്റെ അഗ്നിയില്‍ ഹൃദയങ്ങള്‍ ശുദ്ധീകരിക്കും, ഹൃദയങ്ങള്‍ ദൈവാത്മാവിണ്റ്റെ അഭിഷേകം കൊണ്ടു നിറയുമ്പോള്‍ തിന്‍മകള്‍ തകരും. ദൈവവചനം ആശയും ആവേശവും ശക്തിയും നല്‍കുന്നതാണ്‌. വചനത്തിനു ജീവിതത്തിലൂടെ മാംസം നല്‍കണം. ഹൃദയത്തിണ്റ്റെ ഉള്ളറകളിലേക്കു വചനമാകുന്ന വിത്ത്‌ കടത്തിവിട്ട്‌ നല്ല വളക്കൂറ്‌ നല്‍കിയാല്‍ അതു പടര്‍ന്നു പന്തലിക്കും. സ്നേഹത്തിണ്റ്റെ വഴിയിലൂടെ നടക്കാനുള്ള ആഹ്വാനമാണു ദൈവം നല്‍കുന്ന ഏറ്റവും വലിയ വരദാനമെന്നും ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കു വേണ്ടിയും രോഗികള്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും ആശീര്‍വാദവും ഉണ്ടായിരുന്നു.അഭിഷേകാഗ്നി ശുശ്രൂഷയിലൂടെ രോഗശാന്തി ലഭിച്ച നിരവധി പേര്‍ തങ്ങളുടെ സാക്ഷ്യം കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചു. സമാപനദിവസം നെഹ്‌റു സ്റ്റേഡിയത്തിലേക്ക്‌ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയത്‌. അഞ്ചുദിവസമായി നടന്നു വന്നകണ്‍വന്‍ഷനില്‍ നിന്നു പരിശുദ്ധാത്മാവിണ്റ്റെ അഭിഷേകാഗ്നി സ്വീകരിച്ച നിറവിലാണു വിശ്വാസ സമൂഹം മടങ്ങിയത്‌.