Wednesday, February 9, 2011

വിദ്യാഭ്യാസത്തിലൂടെ ധാര്‍മികതയും ലക്ഷ്യബോധവും നേടണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിദ്യാഭ്യാസത്തിലൂടെ ആധ്യാത്മികതയിലൂന്നിയ ജീവിത ദര്‍ശനവും ലക്ഷ്യബോധവും നേടണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കുറുമ്പനാടം സെണ്റ്റ്‌ പീറ്റേഴ്സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളിണ്റ്റെ നവതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. വിദ്യാഭ്യാസത്തിലൂടെ ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടൊപ്പം ജീവിതത്തെ ക്രമവത്കരിക്കണം. മാധ്യമങ്ങളെ വിശകലനം ചെയ്ത്‌ ശരിയും തെറ്റും വിവേചിച്ചറിയാന്‍ കഴിവ്‌ നേടണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. സര്‍വീസില്‍നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ പി.ജെ. ജോര്‍ജ്‌, അധ്യാപിക സിസ്റ്റര്‍ ടെസി മരിയ എഫ്സിസി എന്നിവര്‍ക്ക്‌ സമ്മേളനത്തില്‍ യാത്രയയപ്പ്‌ നല്‍കി. മാനേജര്‍ റവ. ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം അധ്യക്ഷത വഹിച്ചു. അതിരൂപത കോര്‍പറേറ്റ്‌ മാനേജര്‍ ഫാ. മാത്യു നടമുഖത്ത്‌ അവാര്‍ഡ്‌ ദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എ. കുര്യച്ചന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ കെ. ജോര്‍ജ്‌, ബ്രിഗേഡിയര്‍ ജോസഫ്‌ മാത്യു, സ്റ്റാഫ്‌ സെക്രട്ടറി തോമസ്‌ ജെ. മാന്തറ, കണ്‍വീനര്‍ ബിജു ജോസഫ്‌, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡണ്റ്റ്‌ പ്രഫ. കെ.വി. ജോസഫ്‌, പിടിഎ പ്രസിഡണ്റ്റ്‌ ടി.എ. ജോസഫ്‌, വിദ്യാര്‍ഥി പ്രതിനിധി ടിനു ടി. മുക്കട, അധ്യാപക പ്രതിനിധി സാലിമ്മ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ പി.ജെ. ജോര്‍ജ്‌, സിസ്റ്റര്‍ ടെസി മരിയ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.