Wednesday, February 9, 2011

കത്തോലിക്കനും ആദിവാസിയുമായ ദിലീപ്‌ ടിര്‍ക്കി ഒറീസയിലെ 'ഏറ്റവും ഉന്നത വ്യക്തിത്വം'

ഇന്ത്യന്‍ ഹോക്കി ടീമിണ്റ്റെ മുന്‍ ക്യാപ്റ്റനും കത്തോലിക്കാസഭാംഗവുമായ ദിലീപ്‌ ടിര്‍ക്കി ഒറീസ്സയിലെ ഏറ്റവും ഉന്നത വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിമൂന്നുകാരനായ ദിലീപ്‌ ടിര്‍ക്കിക്ക്‌ ഫെബ്രുവരി 5-ാം തീയതിയാണ്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ പ്രിയ ഓഡിയ - 2010 (ഒറീസ്സയിലെ ഏറ്റവും ഉന്നത വ്യക്തി ത്വം) അവാര്‍ഡ്‌ നല്‍കിയത്‌. രാഷ്ട്രീയക്കാരും സി്നിമാ താരങ്ങളും ക്രിക്കറ്റ്‌ കളിക്കാരും കലാകാരന്‍മാരും സാഹിത്യകാരന്‍മാരും അടങ്ങുന്നവരുടെ ലിസ്റ്റില്‍നിന്നാണ്‌ ജനങ്ങളില്‍ നിന്നും ലഭിച്ച വോട്ടിണ്റ്റെ അടിസ്ഥാനത്തില്‍ ദിലീപ്‌ ഈ അവാര്‍ഡിന്‌ അര്‍ഹനായത്‌. ഈ അവാര്‍ഡ്‌ ആദ്യം ലഭിച്ചത്‌ ഒറീസമുഖ്യമന്ത്രിയ്ക്കു തന്നെയാണ്‌.

സാമൂഹ്യപ്രവര്‍ത്തകനായ ബിമല കുജൂറ്‍ ആദിവാസി സമൂഹത്തിണ്റ്റെ അഭിമാന നിമിഷമായിട്ടാണ്‌ ഈഅവവാര്‍ഡ്‌ ദാനത്തെ വിശേഷിപ്പിച്ചത്‌. "വര്‍ഗ്ഗീയ അസ്വാരസ്യങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറീസയില്‍ അതിര്‍വരമ്പുകളെ അതിലംഘിക്കുന്ന വ്യക്തിയായും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ബന്ധിപ്പിക്കുന്ന പാലമായും ദിലീപ്‌ ടിര്‍ക്കി മാറിയിരിക്കുന്നു"വെന്ന്‌ ബിമല സാക്ഷ്യപ്പെടുത്തുന്നു.

മൂന്ന്‌ ഒളിമ്പിക്സിലും മൂന്ന്‌ ലോകകപ്പിലും പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ടിര്‍ക്കി; ഏഴുവര്‍ഷം ഇന്ത്യന്‍ ക്യാപ്റ്റനും. രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്‌. ഹോക്കികളിക്കാര്‍ക്കു മാത്രമല്ല കത്തോലിക്കാവിശ്വാസികള്‍ക്കും എന്നും വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ശ്രദ്ധിക്കുന്ന ദിലീപ്‌ ടിര്‍ക്കി മാതൃകയാണെന്ന്‌ അദ്ദേഹത്തിണ്റ്റെ പേരിലുളള ട്രസ്റ്റിണ്റ്റെ തലവനായ ഫാ. ഡിബാക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.