രാജ്യത്തെ ലോകത്തിണ്റ്റെ നെറുകയിലെത്തിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളജിണ്റ്റെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാരാജ്യം പുതിയ തലമുറയ്ക്ക് നല്‍കുന്ന അവസരങ്ങള്‍ നിരവധിയാണ്. നിരവധി പ്രമുഖരെ വാര്‍ത്തെടുക്കാന്‍ ബസേലിയോസ് കോളജിന് കഴിഞ്ഞിട്ടുണ്ട്. ഈ കാമ്പസ് നല്‍കുന്ന അവസരങ്ങള്‍ രാജ്യത്തിനുള്ള സംഭാവനകളാക്കി മാറ്റുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തനിക്ക് ബസേലിയസ് കോളജുമായുള്ള ആത്മബന്ധവും കാതോലിക്കാ ബാവ പ്രസംഗത്തില്‍ അനുസ്മരിച്ചു. കോളജ് സ്പീക്കര്‍ ഡയന ക്രിസ്റ്റി എഡിസണ്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.ടി.എം. ജോര്‍ജ് കോളജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ അടുത്തകാലത്ത് അന്തരിച്ച കോളജിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെണ്റ്റിലെ അധ്യാപിക ആര്‍.വി. ചിത്രയെ അനുസ്മരിച്ചു കൊണ്ടുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ കോളജിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ കാതോലിക്കാ ബാവയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കോളജ് ബര്‍സാര്‍ ഫാ.വില്‍സണ്‍ തട്ടാരുതുണ്ടില്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍ ഉസ്മന്‍ ആസാദ് നന്ദി പറഞ്ഞു