വിദ്യാര്‍ഥികളുടെ സമഗ്ര ജീവിത ദര്‍ശനവും ഭദ്രതയുമാണ് ക്രൈസ്തവ വിദ്യാലയങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളിണ്റ്റെ 120-ാം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. വിദ്യാര്‍ഥികളെ മനസിലാക്കി അറിവും ദര്‍ശനങ്ങളും പകരാന്‍ അധ്യാപകര്‍ക്ക് കഴിയണം. നേടുന്ന അറിവ് സമൂഹത്തിന് ഗുണകരമായി വിനിയോഗിക്കാനും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കണമെന്നും മാര്‍ പവ്വത്തില്‍ ഉദ്ബോധിപ്പിച്ചു. ശതോത്തര രജത ജൂബിലി ഭവന പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യ ഭവനത്തിണ്റ്റെ താക്കോല്‍ദാന കര്‍മവും മാര്‍ പവ്വത്തില്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പി. കൊട്ടാരം അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ ഫാ. ആണ്റ്റണി നെരയത്തിന് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. ബര്‍ക്കുമാന്‍സ് അവാര്‍ഡ് ദാനം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് നടുവിലേഴം നിര്‍വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് സി.ഡി. പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.ജെ. ഏബ്രഹാം, ഹെഡ്മാസ്റ്റര്‍ ടി.ഡി. ജോസുകുട്ടി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ടെസി എം.ടി, മുനിസിപ്പല്‍ കൌണ്‍സിലര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡണ്റ്റ് ആണ്റ്റണി തോമസ്, മദര്‍ പിടിഎ പ്രസിഡണ്റ്റ് റോസമ്മ തോമസ്, സ്കൂള്‍ പാര്‍ലമെണ്റ്റ് ചെയര്‍മാന്‍ സോനു ജോസഫ്, സ്റ്റാഫ് സെക്രട്ടറി തോമസ് ടി തോമസ്, ജോയിണ്റ്റ് സ്റ്റാഫ് സെക്രട്ടറി ബിന്‍സു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ആണ്റ്റണി നെരയത്ത് മറുപടി പ്രസംഗം നടത്തി. ബെര്‍ക്ക്മാന്‍സ് അവാര്‍ഡ് ജേതാക്കളായ ജോര്‍ജി സി ലൂക്ക്, ഔസേപ്പ് ജോണ്‍, അഭിലാഷ് അനില്‍ നായര്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.