Monday, February 7, 2011

ഉയര്‍ന്ന മൂല്യബോധംകൊണ്ട്‌ രാഷ്ട്രീയരംഗം സംശുദ്ധമാക്കണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

ഉയര്‍ന്ന മൂല്യബോധം കൊണ്ട്‌ രാഷ്ട്രീയരംഗം സംശുദ്ധമാക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ജനപ്രതിനിധികളോട്‌ ആഹ്വാനം ചെയ്തു. ചങ്ങനാശേരി അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളുടെ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌.സ്വന്തം നേട്ടങ്ങളെ വിസ്മരിച്ചുകൊണ്ട്‌ യഥാര്‍ഥ നേതാക്കളായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു കഴിയണം. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവരുടെയും പ്രതിനിധികളാണെന്ന ബോധം മനസിലെ വിഭാഗീയതകളെല്ലാം വെടിയാന്‍ പര്യാപ്തമാകണം മെത്രാപ്പോലീത്താ തുടര്‍ന്നു പറഞ്ഞു. സന്ദേശനിലയം ഹാളില്‍ നടന്ന സമ്മേളനം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ നടുവിലേഴം, പിആര്‍ഒ ഡോ.പി.സി.അനിയന്‍കുഞ്ഞ്‌, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി തോമസ്‌ സെബാസ്റ്റ്യന്‍ വൈപ്പിശേരി, അഡ്വ. പി.പി.ജോസഫ്‌, ഫാ. ജോസഫ്‌ പുതുക്കുളങ്ങര, കുര്യാച്ചന്‍ പുതുക്കാട്ടില്‍, ലാലി വി.ജെ, ജോണ്‍സണ്‍, തോമസ്‌ ജേക്കബ്‌, മോളി അലക്സ്‌, പോളി തോമസ്‌, ജോസഫ്‌ ചാമക്കാല, മോന്‍സി സോണി എന്നിവര്‍ പ്രസംഗിച്ചു.