ഏതു നിയമവും ദൈവദൂഷണനിയമം ഉള്‍പ്പെടെ ഒന്നും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതാകരുതെന്നു പാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി (ന്യൂണ്‍ഷോ) ആര്‍ച്ചുബിഷപ് എസ്ഗര്‍ പെനാ പാര വ്യക്തമാക്കി. ദൈവദൂഷണനിയമം മനുഷ്യാവകാശങ്ങളെ ലംഘിക്കാനുള്ള ഉപകരണമാക്കുന്നത് അംഗികരിക്കാനാവില്ലെന്ന ബനഡിക്റ്റ് 16-ാമന്‍ മാര്‍പ്പാപ്പയുടെ നിലപാടു വ്യക്തമാക്കുകയായിരുന്നു വത്തിക്കാന്‍ സ്ഥാനപതി. മതം സമാധാന സംസ്ഥാപനത്തിണ്റ്റെ ഉപകരണമാകണമെന്ന് ബനഡിക്റ്റ് 16-ാമന്‍മാര്‍പ്പാപ്പ ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്. നമ്മള്‍ക്ക് (വിവിധ മതവിശ്വാസികള്‍ക്ക്) പരസ്പരം പങ്കുവച്ചും സംവാദങ്ങളിലേര്‍പ്പെട്ടും പാശ്ചാത്യരാജ്യങ്ങളിലെന്നപ്പോലെ ഇവിടെയും കഴിയാനാകും നൂണ്‍ഷ്യേ വ്യക്തമാക്കി. ആസിയാ ബിബിയെന്ന ക്രൈസ്തവ കുടുംബിനി ദൈവദൂഷണക്കുറ്റം ആരോപിച്ച് മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജെയിലില്‍ കഴിയുന്നസാഹചര്യത്തിലാണ് ഈ പ്രതികരണം. പാക്കിസ്ഥാനിലെ 17 കോടി ജനങ്ങളില്‍ 25ലക്ഷം പേര്‍ മാത്രമാണ് കത്തോലിക്കാരായുള്ളത്