Wednesday, March 2, 2011

നന്‍മ ചെയ്യുന്ന ഏതു പ്രവര്‍ത്തനവും സുവിശേഷവത്കരണം: മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ

മനുഷ്യനു നന്‍മചെയ്യുന്ന ഏതു പ്രവര്‍ത്തനവും സുവിശേഷവത്കരണത്തിണ്റ്റെ ഭാഗമാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ. മലങ്കര കത്തോലിക്കാ സഭ വൈദികസംഗമം സെണ്റ്റ്‌ ജോണ്‍സ്‌ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദികവൃത്തി വെല്ലുവിളികള്‍ നിറഞ്ഞതാണ്‌. ത്യാഗത്തിണ്റ്റെയും സേവനത്തിണ്റ്റെയും മഹത്വത്തിണ്റ്റെയും പൂര്‍ണരൂപം വൈദികനില്‍ ദര്‍ശിക്കേണ്ടതാണ്‌. പൌരോഹിത്യ ശുശ്രൂഷയുടെ നന്‍മകള്‍ മനുഷ്യ ഹൃദയ ത്തിലേക്ക്‌ എത്തിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പണം ചെയ്തവരാണു വൈദികര്‍. സുവിശേഷവത്കരണത്തിണ്റ്റെ പന്ഥാവ്‌ വെട്ടിത്തുറക്കാന്‍ വൈദികര്‍ക്കാകണം. ദൈവകൃപയുടെ ശില്‍പികളാണവര്‍. ദൈവകൃപയിലൂടെ മാത്രമേ സമൂഹത്തിനു നന്‍മകള്‍ ചെയ്യാനാകൂയെന്നും കാതോലിക്കാ ബാവ പറഞ്ഞു. സിനഡ്‌ കമ്മീഷന്‍ ചെയര്‍മാന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത പ്രസംഗിച്ചു. ബിഷപ്പുമാരായ ഗീവര്‍ഗീസ്‌ മാര്‍ തിമോത്തിയോസ്‌, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഏബ്രഹാം മാര്‍ യൂലിയോസ്‌, ജോസഫ്‌ മാര്‍ തോമസ്‌, വിന്‍സണ്റ്റ്‌ മാര്‍ പൌലോസ്‌, ജേക്കബ്‌ മാര്‍ ബര്‍ണബാസ്‌, തോമസ്‌ മാര്‍ അന്തോണിയോസ്‌, സാമുവേല്‍ മാര്‍ ഐറേനിയോസ്‌, ഫിലിപ്പോസ്‌ മാര്‍ സ്തേഫാനോസ്‌, തോമസ്‌ മാര്‍ യൌസേബിയോസ്‌ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന സെമിനാറില്‍ മലങ്കര കത്തോലിക്കാ സഭയിലെ വൈദികരുടെ വിളിയും ദൌത്യവും എന്ന വിഷയത്തില്‍ തൃശൂറ്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും ആധുനിക കാലഘട്ടത്തില്‍ വൈദികര്‍ നേരിടുന്ന വെല്ലുവിളികളും വിശ്വാസികളുടെ പ്രതീക്ഷകളും എന്ന വിഷയത്തില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബും ക്ളാസ്‌ നയിച്ചു.