Thursday, March 10, 2011

മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന അധ്യാപകര്‍ വളര്‍ച്ചയ്ക്കുള്ള ഗോവണിപ്പടി: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക്‌ വളര്‍ച്ചയ്ക്കുള്ള ഗോവണിപ്പടി കളാണെന്ന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. മൂലമറ്റം സെണ്റ്റ്‌ ജോര്‍ജ്‌ യുപി സ്കൂളിണ്റ്റെ വജ്രജൂബിലി ആഘോഷവും ഡോ. ജോസ്‌ തര്യന്‍ ഇലഞ്ഞിക്കല്‍ മെമ്മോറിയല്‍ ബ്ളോക്കിണ്റ്റെ ഉദ്ഘാടനവും നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടേയും ഡോ. രാധാകൃഷ്ണണ്റ്റേയും ദാര്‍ശ നിക ചിന്തകള്‍ നമുക്ക്‌ മാതൃകയാകണം. വിദ്യാഭ്യാസത്തിണ്റ്റെ പ്രസാദാത്മക സ്വഭാവം നഷ്ടപ്പെടുത്തരു തെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മൂല്യങ്ങളുടെ പ്രഘോഷണം വിദ്യാഭ്യാസ രംഗത്തുണ്ടായേ മതിയാകൂ. കഴിഞ്ഞകാലത്ത്‌ അതുണ്ടായിരുന്നു. മൂല്യങ്ങളുടേയും കൂട്ടായ്മയുടേയും അനുഭവം വിദ്യാഭ്യാസ മേഖല യില്‍ അനിവാര്യമാണെന്നും ബിഷപ്‌ ചൂണ്ടിക്കാട്ടി. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. അലക്സ്‌ മൂലക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ അഡ്വ. അലക്സ്‌ കോഴിമല മുഖ്യപ്രഭാ ഷണവും ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു. രൂപതാ കോര്‍പറേറ്റ്‌ സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ യാത്രയയപ്പ്‌ സന്ദേശവും ഉപഹാര വിതരണവും നടത്തി. മേഴ്സി തര്യന്‍ ഇലഞ്ഞിക്കല്‍ ്‌ആമുഖ പ്രഭാഷണം നടത്തി. എസ്‌.എച്ച്‌ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ തോട്ടുങ്കല്‍ വജ്രജൂബിലി സന്ദേശം നല്‍കി.