ക്രൈസ്തവ സമൂഹങ്ങള്‍ സ്നേഹ വിശ്വാസ തീര്‍ഥാടക സമൂഹങ്ങളായി രൂപാന്തരപ്പെടണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ആദിമ ക്രൈസ്തവ സമൂഹം സ്നേഹത്തിണ്റ്റെയും വിശ്വാസത്തിണ്റ്റെയും തീര്‍ഥാടക സമൂഹങ്ങളായിരുന്നതുപോലെ ഇന്നത്തെ സമൂഹവും മാറണം. 14-ാമത് പാലയൂറ്‍ മഹാതീര്‍ഥാടനത്തിണ്റ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ താഴത്ത്. ചെയര്‍മാന്‍ മോണ്‍. പോള്‍ പേരാമംഗലത്ത് അധ്യക്ഷത വഹിച്ചു. മേയര്‍ ഐ.പി.പോള്‍ മുഖ്യ പ്രഭാഷണം നടത്തി. തീര്‍ഥാടനം വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. ബര്‍ണാഡ് തട്ടില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി, സെക്രട്ടറി സി.കെ.ജോസ്, ഫാ. ജോര്‍ജ് നിരപ്പുകാലായില്‍, ഫാ. ജോസ് ചാലയ്ക്കല്‍, ജോര്‍ജ് ചിറമ്മല്‍, ഷിബു കാഞ്ഞിരത്തിങ്കല്‍, ദേവസി ചെമ്മണ്ണൂറ്‍, മാത്യൂസ് ഒലക്കേങ്കില്‍, ടി.ജെ.സൈമണ്‍, സാബു എം.വര്‍ഗീസ്, ഡോ. ടോണി ജോസഫ്, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.