Friday, March 4, 2011

ന്യൂനപക്ഷ സ്ഥാപനങ്ങളെ അംഗീകരിക്കാത്തതു ന്യൂനപക്ഷ പീഡനം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കായി സ്ഥാപിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ന്യൂനപക്ഷ സ്ഥാപനങ്ങളായി അംഗീകരിച്ചു സാക്ഷ്യപത്രം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയാറാകാത്തതു സര്‍ക്കാരിണ്റ്റെ ന്യൂനപക്ഷ പീഡനത്തിണ്റ്റെ ഭാഗമായിട്ടു പൊതുവേ കരുതപ്പെടുമെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളില്‍ ചിലതിന്‌ ഒരുനൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. കോടതികള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളായി അംഗീകരിച്ചിട്ടുള്ളവയാണ്‌ ഇവയില്‍ പലതും. കേരളസര്‍ക്കാര്‍ സാക്ഷ്യപത്രം നല്‍കാത്തതിനാല്‍ ഓരോ വിദ്യാലയവും ഡല്‍ഹിയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ സമിതിയില്‍ അപേക്ഷ സമര്‍പ്പിച്ച്‌ അവിടെനിന്ന്‌ സാക്ഷ്യപത്രങ്ങള്‍ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്‌. ഏറെ പണവും സമയ വും ഇക്കാര്യത്തിനായി വേണ്ടിവരുന്നു. ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു നിഷേധിക്കാന്‍ തന്ത്രപൂര്‍വം ശ്രമിക്കുന്നതിണ്റ്റെ ഭാഗമായി മാത്രമേ ഈ നിലപാടിനെ കരുതാന്‍ കഴിയൂ. ഇതു ഭരണഘടനാപരമായ അവകാശ നിഷേധവും ന്യൂനപക്ഷ പീഡനവുമാണ്‌. ഈ നിലപാട്‌ സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു