Monday, March 28, 2011

കാലുകൊണ്ടു വിമാനം പറത്തിയ കൈകളില്ലാത്ത ആദ്യ വനിത മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.

കാലുകൊണ്ടു വിമാനം പറത്തിയ ആദ്യ വനിത ജസ്സിക്ക കോക്സ്‌ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച്‌ ആദരവുകള്‍ അര്‍പ്പിച്ചു. രണ്ടു കൈകളുമില്ലാത്ത ജസ്സിക്ക അമേരിക്കയിലെ അരിസോണ നിവാസിയാണ്‌. മാര്‍ച്ച്‌ 23-ാം തിയതി അവര്‍ ബനഡിക്റ്റ്‌ 16-ാമന്‍ മാര്‍പ്പാപ്പയെ ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ മെഡലുമായാണ്‌ സന്ദര്‍ശിച്ചത്‌. ജീവണ്റ്റെ മൂല്യം എല്ലായിടത്തും എല്ലായിപ്പോഴും എല്ലാഅവസ്ഥയിലും ഉയര്‍ത്തിപ്പിടിക്കുന്നതിന്‌ സാക്ഷ്യം വഹിക്കുക തണ്റ്റെ ദൌത്യമായി ജസ്സിക്ക കോക്സ്‌ ഉയര്‍ത്തിക്കാട്ടുന്നുവെന്ന്‌ വത്തിക്കാണ്റ്റെ ഔദ്യോഗിക പത്രമായ ഒസ്സര്‍വത്തേരോ റൊമാനോ റിപ്പോര്‍ട്ടു ചെയ്യുന്നു. കൈകളില്ലാതെ 1983 ല്‍ ജനിച്ച ജസ്സിക്ക പാടുന്നതിലും നൃത്തം വക്കുന്നതിലും പിയാനോ വായിക്കുന്നതിലും പ്രാവീണ്യം നേടിയിരുന്നു. മനശാസ്ത്രത്തില്‍ ബിരുദം നേടിയ അവര്‍ കൈകളില്ലെങ്കിലും സ്വന്തമായി പാചകവും ഡ്രൈവിങ്ങും നടത്തുന്നതില്‍ മികവു പുലര്‍ത്തുന്നുണ്ട്‌. മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കാതെ നിരാശയിലേക്ക്‌ വീഴുന്ന യുവജനങ്ങള്‍ക്ക്‌ തണ്റ്റെ ജീവിതം പ്രചോതനമാകുമെന്ന്‌ ജസ്സിക്ക കോക്സ്‌ പ്രത്യാശ പ്രകടിപ്പിച്ചു