സിഎല്‍സി സംഘടനയിലൂടെ പുതിയ തലമുറയ്ക്ക് യേശുവിനെ പകര്‍ന്നു നല്‍കാന്‍ സന്യാസിനികള്‍ക്കു കഴിയണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. സിഎല്‍സി എറണാകുളം-അങ്കമാലി അതിരൂപതാ കൌണ്‍സില്‍ സംഘടിപ്പിച്ച മോഡറേറ്റേഴ്സ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കുട്ടികള്‍ ഉപദേശങ്ങളെ അധികമായി ഇഷ്ടപ്പെടുന്നവരല്ല. അവര്‍ക്കൊപ്പം ആയിരുന്ന് അവരുടെ ആവശ്യങ്ങളെ അടുത്തറിഞ്ഞ് അതിലൂടെ അവരെ നന്‍മയിലേക്കു നയിക്കണം. പങ്കുവയ്ക്കുന്ന സ്നേഹത്തിണ്റ്റെ മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ലക്ഷ്യത്തേക്കാള്‍ നന്‍മയുടെ മാര്‍ഗമാണ് നാം ശ്രദ്ധിക്കേണ്ടത്. ജ്ഞാന, ഭക്തി, കര്‍മ മാര്‍ഗങ്ങളെ സമന്വയിപ്പിക്കുന്ന പരിശീലനമാണ് സിഎല്‍സി അംഗങ്ങള്‍ക്കു നല്‍കേണ്ടത്. പുതുതലമുറയിലുള്ളവരെ സിഎല്‍സി പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി അടുപ്പിക്കേണ്ടത് സഭയുടെയും സമൂഹത്തിണ്റ്റെയും ആവശ്യമാണ്. സിഎല്‍സിയിലുടെ സഭയ്ക്കു മുതല്‍ക്കൂട്ടായി മാറുന്ന യുവാക്കളെ രൂപപ്പെടുത്താനാവും. ഇന്നത്തെ തലമുറയെ സ്വാധീനിക്കുന്ന തെറ്റായ ആസക്തികളെക്കുറിച്ചു വ്യക്തമായ ബോധവത്കരണം ക്രൈസ്തവ സംഘടനകളിലൂടെ നല്‍കണം. നോമ്പുകാലത്തില്‍ സിഎല്‍സി അംഗങ്ങളെ ദൈവാനുഭവത്തില്‍ പ്രത്യേകമായി ഒരുക്കുന്നതിനു മോഡറേറ്റര്‍മാര്‍ക്കു സാധിക്കണമെന്നും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഓര്‍മിപ്പിച്ചു. പ്രസിഡണ്റ്റ് മാര്‍ട്ടിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രമോട്ടര്‍ ഫാ. ജേക്കബ് കോഴുവള്ളില്‍ ആമുഖപ്രഭാഷണം നടത്തി. സ്വരാജ് ഫൌണേ്ടഷന്‍ മാധ്യമപുരസ്കാരം നേടിയ അതിരൂപതാ സിഎല്‍സി ജോയിണ്റ്റ് സെക്രട്ടറി സിജോ പൈനാടത്തിനെ ചടങ്ങില്‍ ആദരിച്ചു. അതിരൂപതാ സിഎല്‍സി മോഡറേറ്റര്‍മാരായ സിസ്റ്റര്‍ ജെസ്ളിന്‍, സിസ്റ്റര്‍ റൊസാണ്റ്റോ, സംസ്ഥാന മോഡറേറ്റര്‍ സിസ്റ്റര്‍ ജ്യോതിസ്, ഭാരവാഹികളായ കുഞ്ഞുമോന്‍, റിജു കാഞ്ഞൂക്കാരന്‍, തോമസ് ഇത്തിത്തറ, സിനോബി, അനില്‍ പാലത്തിങ്കല്‍, സിജോ പൈനാടത്ത്, ഷാജി വി. ഇടവൂറ്‍, ശ്രുതി ക്ളയര്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.