Monday, March 7, 2011

രാഷ്ട്രീയ സാമൂഹ്യരംഗത്ത്‌ അല്‍മായ നേതൃത്വം ഇടപെടണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

രാഷ്്ട്രീയ, സാമൂഹ്യരംഗങ്ങളില്‍ അല്‍മായ നേതൃത്വം ഗൌരവമായി ഇടപെടണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കെസിവൈഎം മുന്‍ സംസ്ഥാന നേതാക്കളുടെ കൂട്ടായ്മ പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളീയസമൂഹത്തില്‍ പ്രകാശവിളക്കുകളായി മാറാന്‍ അല്‍മായ നേതാക്കള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. സമൂഹത്തിണ്റ്റെ സമഗ്ര വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന കെസിവൈഎം പ്രവര്‍ത്തകര്‍ കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നേറാനും രാഷ്ട്രീയ -സാമൂഹ്യ രംഗങ്ങളില്‍ ക്രൈസ്തവസാക്ഷ്യം നല്‍കാനും പരിശ്രമിക്കണം. സമൂഹത്തിലെ മാറ്റങ്ങള്‍ക്കായി മുന്‍കാല നേതാക്കളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സഭയ്ക്കു കഴിയണമെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ പവ്വത്തില്‍ പറഞ്ഞു. അഡ്വ.ആണ്റ്റണി എം.അമ്പാട്ട്‌ അധ്യക്ഷത വഹിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. തോമസ്‌ മൂറ്‍, ഫാ. ഫിര്‍മൂസ്‌ കാച്ചപ്പിള്ളി, ഫാ. ജോസ്‌ തച്ചില്‍, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, അഡ്വ. ജോയ്‌ ഏബ്രഹാം, പ്രഫ. ജേക്കബ്‌ എം. ഏബ്രഹാം, ജോയി ഗോതുരുത്ത്‌, സെബാസ്റ്റ്യന്‍ വടശേരി, വി.സി ജോര്‍ജ്കുട്ടി, കെ.ജെ. വര്‍ഗീസ്‌, റെജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.