ഇറാക്കിലെ ബാഗ്ദാദില്‍ ക്രൈസ്തവ ദൈവാലയങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമണങ്ങളും ഈ ദിവസങ്ങളില്‍ ക്രൈസ്തവരെ മൊസൂളിലും മറ്റും ആസൂത്രിതമായ അക്രമത്തിലൂടെ കൊലപ്പെടുത്തിയതും മൃഗീയമായകുറ്റമാണെന്നും ഇന്ത്യയിലെ മുസ്ളീം പണ്ഡിതരില്‍ പ്രമുഖനായ അസ്സര്‍ അലി എഞ്ചിനിയര്‍ പ്രസ്താപിച്ചു. ഇസ്ളാം മതത്തിണ്റ്റെ നിലപാടുകള്‍ക്കു നിരക്കുന്നതല്ല ഈ അക്രമങ്ങള്‍ അദ്ദേഹം നല്‍കിയ ഇണ്റ്റെര്‍വ്യുയില്‍ അസ്സര്‍ അലി എഞ്ചിനിയര്‍ വ്യക്തമാക്കി. കാര്‍ ബോംബുകള്‍ ബാഗ്ദാദിലെ ഏഴ് കല്‍ദായ സഭയയുടെയും ഓര്‍ത്തഡോക്സ് സഭകളുടെയും ദൈവാലയങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തത്. നാലുപേര്‍മരിച്ച സംഭവങ്ങളില്‍ ഇരുപതില്‍ ഏറേ പേര്‍ക്ക് ഗുരുതരമായ പരുക്കുപറ്റുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ക്ക് പ്രത്യേകിച്ച് നിയമങ്ങളോ ചട്ടങ്ങളോ ഒന്നുമില്ല. പ്രതികാരം മതവിശ്വാസവുമായി ചേര്‍ന്നുപോകുന്ന കാര്യമല്ലല്ലോ. ഈശ്വരവിശ്വാസികള്‍ക്ക് ക്ഷമിക്കാനും പൊറുക്കാനുമാണ് കഴിയുക. അല്ലാതെ പ്രതികാരം ചെയ്‌യാനല്ല. എഞ്ചിനിയര്‍ വ്യക്തമാക്കി. മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ ശക്തിപ്പെടുത്തുകയും പരസ്പര വിശ്വസം വളര്‍ത്തുകയും ചെയ്‌യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.