Tuesday, March 8, 2011

ദൈവവുമായുള്ള സൌഹൃദം മറ്റുള്ളവരുമായി പങ്കുവയ്ക്കുക: ബിഷപ്‌ ബോസ്കോ പുത്തൂറ്‍

ദൈവവുമായി പുലര്‍ത്തുന്ന സൌഹൃദവും അതിലൂടെ ലഭ്യമാകുന്ന ശാന്തിയും സമാധാനവും കണ്ടുമുട്ടുന്ന എല്ലാവരുമായി പങ്കുവയ്ക്കുകയാണ്‌ ഇന്നത്തെ ആവശ്യമെന്ന്‌ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍. കോക്കമംഗലം സെണ്റ്റ്‌ തോമസ്‌ പള്ളിയില്‍ മോണ്‍. മാത്യു മങ്കൂഴിക്കരി ആധ്യാത്മികസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ നമ്മെ അവഹേളിക്കുമ്പോള്‍ അവരുടെ നന്‍മയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയെന്നതായിരുന്നു മോണ്‍. മങ്കൂഴിക്കരിയുടെ ആധ്യാത്മികത. 30 വര്‍ഷം വടവാതൂറ്‍ സെമിനാരിയിലെ ആധ്യാത്മിക പിതാവും സന്ന്യാസസമൂഹങ്ങളുടെ ഉപദേഷ്ടാവുമായിരുന്നു മോണ്‍സിഞ്ഞോര്‍ സഭയുടെ ആധ്യാത്മികാചാര്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംഐ സഭാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ആണ്റ്റണി കരിയില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. വര്‍ഗീസ്‌ പൊട്ടയ്ക്കന്‍, റവ. ഡോ. തോമസ്‌ പാറയ്ക്കല്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. റവ. ഡോ. കുര്യാക്കോസ്‌ മുണ്ടാടന്‍, റവ. ഡോ. ജോസ്‌ പുതിയേടത്ത്‌, റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ജോസ്‌ തച്ചില്‍, സിസ്റ്റര്‍ എല്‍സീറ്റ, സിസ്റ്റര്‍ പ്രീമ, ജോണ്‍ പുളിക്കപ്പറമ്പില്‍, എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. സംഗമത്തില്‍ വച്ച്‌ റവ. ഡോ. ജോസ്‌ ചിറമേലിന്‌ ആത്മമിഥ്യ അവാര്‍ഡ്‌ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ സമ്മാനിച്ചു. 10000 രൂപയും ഫലകവുമടങ്ങുന്നതാണ്‌ അവാര്‍ഡ്‌. റവ. ഡോ. ജോസ്‌ ചിറമേല്‍ രചിച്ച സഭാനിയമ സമീക്ഷ എന്ന ഗ്രന്ഥത്തിനാണ്‌ അവാര്‍ഡ്്‌. റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ സ്വാഗതവും കെ.ടി. തോമസ്‌ കൃതജ്ഞതയും പറഞ്ഞു.