ലൂര്‍ദ്ദില്‍ വച്ച് തളര്‍വാതം ബാധിച്ച് കാല് സുഖപ്പെട്ട ഫ്രഞ്ചുകാരന്‍ ആയിരം മെയില്‍ നടന്ന് യാക്കോബ്ശ്ളീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന സാണ്റ്റിയാഗോ ഡി കൊമ്പാസ്റ്റെലായില്‍ എത്തി പ്രാര്‍ത്ഥിച്ചു. സെര്‍ജെ ഫ്രാന്‍സോയി എന്ന നാല്‍പതുകാരനായ ടെലിവിഷന്‍ റിപ്പയറര്‍ ആണ് തണ്റ്റെ സൌഖ്യം സാക്ഷ്യപ്പെടുത്താനും ദൈവത്തെ സ്തുതിക്കാനുമായി ആയിരം മെയില്‍ ദ്ദൂരം നടന്ന് തീര്‍ത്ഥാടനം നടത്തിയത്. ലൂര്‍ദ്ദില്‍ തീര്‍ത്ഥാടനം നടത്തുന്ന വേളയില്‍ പ്രാര്‍ത്ഥനാനിരതനായിരുന്നപ്പോള്‍ തണ്റ്റെ തളര്‍ന്ന കാലില്‍ ചൂടുള്ളശക്തി പ്രസരിക്കുന്നതായി അനുഭവപ്പെട്ടതായി ഫ്രാന്‍സോയി സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് സൌഖ്യം ലഭിക്കുകയായിരുന്നു. ഇരുപതു ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിനു ലഭിച്ചരോഗശാന്തിയെക്കുറിച്ചു പഠിച്ചതിനുശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ "അസാധാരണവും രേഖപ്പെടുത്തേണ്ടതുമായ ഒരു സൌഖ്യം" എന്നാണ് പറഞ്ഞിരിക്കുന്നത്. സ്ഥലത്തെ ബിഷപ് എമ്മാനുവേല്‍ ദെല്‍മാസ് സഭക്കുവേണ്ടി ഈ സൌഖ്യത്തെ "തികച്ചും അസാധാരണം" എന്നു വിശേഷിപ്പിക്കുന്നു. "വ്യക്തിപരമായ ഒരു ദൈവികദാനവും ദൈവകൃപയുടെ അനുഭവവുമാണ്" ഈ സൌഖ്യം എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പെട്ടെന്നും, പൂര്‍ണ്ണവും ഏതെങ്കിലും ചികിത്സയുടെ ഭാഗമല്ലാതെയുള്ളതും, നീണ്ടു നില്‍ക്കുന്നതുമായ ഈ സൌഖ്യത്തെ അത്ഭുതമായിട്ടാണ് കരുതുന്നത്. ലൂര്‍ദ്ദില്‍ ഏതാണ്ട് 7000ത്തോളം അസാധാരണമായ രോഗശാന്തികള്‍ നടന്നതായി സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും 67 എണ്ണം മാത്രമേ അത്ഭുതമായി സ്ഥിരീകരിച്ചിട്ടുള്ളു