ദൈവാശ്രയബോധത്തില്‍ അധിഷ്ഠിതമായ ആഴമേറിയ ആത്മീയതായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ജീവിതാദര്‍ശം. പതിമൂന്നു വര്‍ഷം അഭിവന്ദ്യ പിതാവുമായി ഒന്നിച്ചു ജീവിച്ചതിണ്റ്റെ അനുഭവം വളരെ സംതൃപ്തിയുള്ള ഒന്നായിരുന്നു. പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷനായി ഉത്തരവാദിത്തം ഏറ്റെടുത്ത ഉടനെ എന്നെ വികാരി ജനറാളായി നിയമിച്ചു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് സഹായ മെത്രാനായി ഉയര്‍ത്തി അതിരൂപതാ ഭരണത്തില്‍ പുതിയ ചുമതല ഏല്‍പ്പിച്ചു. പിതാവിനോടൊപ്പം ജോലി ചെയ്ത ഓരോ നിമിഷവും വലിയ ആത്മീയ അനുഭവമായപിതാവിണ്റ്റെപ്രാര്‍ഥനാ ജീവിതം ഞങ്ങള്‍ക്കെന്നും മാതൃകയായിരുന്നു. അതിരൂപതാ കാര്യങ്ങളില്‍ മാത്രമല്ല സീറോ മലബാര്‍ സഭ മുഴുവത്തിണ്റ്റെയും വലിയ ഉത്തരവാദിത്തങ്ങളില്‍ പിതാവ് വലിയ ശ്രദ്ധയോടെ തണ്റ്റെ ചുമതലകള്‍ നിറവേറ്റി. എല്ലാ വിശ്വാസികളുടെയും ആത്മീയ കാര്യത്തില്‍ ഒരു ഇടയനടുത്ത ശ്രദ്ധയോടെയും താത്പര്യത്തോടെയും പിതാവ് ഇടപെടുകയും വിശ്വസ്തനായ ഒരു കാര്യസ്ഥനെപ്പോലെ പിതാവ് പൂര്‍ത്തിയാക്കുകയും ചെയ്തു. ലളിതമായ ജീവിത ശൈലിയായിരുന്നു പിതാവിണ്റ്റേത്. എല്ലാവരോടും സൌമ്യതയോടെയും സന്തോഷത്തോടെയും പെരുമാറി. പാവപ്പെട്ട മനുഷ്യരോടു പിതാവിന് പ്രത്യേകമായ താത്പര്യവും വാത്സല്യവും ഉണ്ടായിരുന്നു. അവരോട് ഒരു പ്രത്യേക പരിഗണന കാണിക്കണമെന്നു പിതാവ് ഞങ്ങളെ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു. വലിയ ആദര്‍ശധീരതയും നീതിബോധവും പിതാവിനുണ്ടായിരുന്നു. അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും വലിയ നഷ്ടം തന്നെയാണ് ഈ അപ്രതീക്ഷിത വിയോഗം. വന്ദ്യ പിതാവിണ്റ്റെ നിര്യാണ വാര്‍ത്ത പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ ഞാനും ബോസ്ക്കോ പിതാവും സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവും നേരിട്ട് കണ്ടറിയിച്ചപ്പോള്‍ അദ്ദേഹം നമ്മുടെ ദു:ഖത്തില്‍ അനുശോചിക്കുകയും വര്‍ക്കി പിതാവിണ്റ്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിതാവ് കൊളുത്തി തന്ന സ്നേഹത്തിണ്റ്റെയും കൂട്ടായ്മയുടെയും ദീപം നമുക്കെന്നും കെടാതെ സൂക്ഷിക്കാം.