മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ ദേഹവിയോഗത്തില്‍ കെസിബിസി അധ്യക്ഷനും തൃശൂറ്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഭയുടെ സമീപകാലത്തെ സത്വരവളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കിയ നിര്‍ണായക നേതൃത്വം അതുല്യമാണ്. കേരളസഭയ്ക്കു ശക്തമായ നേതൃത്വം നല്‍കിയ വിതയത്തില്‍ പിതാവ് സഭയെ ആത്മീയമായി പരിപോഷിപ്പിച്ചു. സഭൈക്യത്തിനായി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ലത്തീന്‍, മലങ്കര റീത്തുകളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അദ്ദേഹമാണ് അവസരമൊരുക്കിയത്. പിതാവിനെ കൂട്ടായ്മയുടെ ഇടയശ്രേഷ്ഠന്‍ എന്നു പലരും വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ആഴത്തിലുള്ള പാണ്ഡിത്യവും നിഷ്കളങ്കമായ പെരുമാറ്റവും എല്ലാവരോടും സൌഹാര്‍ദം പുലര്‍ത്താനുള്ള വിശാലമനസും അദ്ദേഹത്തിണ്റ്റെ സവിശേഷതയാണ്. കേരളത്തിലെ വിശ്വാസികള്‍ക്കും മെത്രാന്‍മാര്‍ക്കും അദ്ദേഹം നല്‍കിയ മാര്‍ഗദര്‍ശനങ്ങള്‍ അമൂല്യമാണ്. കേരളസഭയിലെ വിശ്വാസികള്‍ക്കും മെത്രാന്‍മാര്‍ക്കും വേണ്ടി പ്രാര്‍ഥനാപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി കെസിബിസി അധ്യക്ഷന്‍ വത്തിക്കാന്‍ സിറ്റിയില്‍നിന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തൃശൂറ്‍ അതിരൂപതയോടും സന്യസ്തരോടും വിശ്വാസികളോടും അതിരൂപതയിലെ സ്ഥാപനങ്ങളോടും വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്ന പിതാവിണ്റ്റെ വിയോഗം തൃശൂറ്‍ അതിരൂപതയ്ക്കും വലിയ നഷ്്ടമാണുണ്ഠാക്കിയതെന്നും മാര്‍ താഴത്ത് പറഞ്ഞു. റോമില്‍ ആദ്-ലിമിന സന്ദര്‍ശനം നടത്തുന്ന തൃശൂറ്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും അനുശോചനം അറിയിച്ചു. തൃശൂറ്‍ അതിരൂപതയുമായി പൈതൃകബന്ധം പുലര്‍ത്തിയിരുന്ന വര്‍ക്കിപ്പിതാവ് എന്നും വലിയ വഴികാട്ടിയായിരുന്നുവെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി അനുസ്മരിച്ചു