ദുഃഖവെള്ളിയാഴ്ച മുംബൈയില്‍ നടക്കുന്ന മൌനജാഥയില്‍ ഇരുപതിനായിരത്തില്‍പ്പരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ക്രൈസ്തവപീഡനത്തിലെ ഇരകളെ അനുസ്മരിച്ചുകൊണ്ടാണ് ഈശോ കുരിശിലേറിയ ദിനത്തില്‍ത്തന്നെ ഈ മൌനജാഥ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ക്രൈസ്തവ സഭകളിലും പെടുന്നവര്‍ പങ്കെടുക്കുന്ന മൌനറാലി സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നിന്നും ആരംഭിച്ച് സെണ്റ്റെ് ചാള്‍സ് കോണ്‍വണ്റ്റ്ല്‍ എത്തിച്ചേരും. ആറുകിലോമീററര്‍ നടന്നാണ് ഈ മൌനജാഥ നടത്തുന്നത്. ഈശോ കുരിശിലേറുകയും പീഡകളേല്‍ക്കുകയുംചെയ്ത ദിവസംതന്നെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരും അനുസ്മരിക്കപ്പെടുന്നത് ഉചിതമാണെന്നാണ് റാലി സ്പോണ്‍സര്‍ ചെയ്യുന്ന കാത്തലിക്കാ സെക്കുലര്‍ ഫോറത്തിണ്റ്റെ നേതാക്കള്‍ മാധ്യമങ്ങളോടുപറഞ്ഞത്. 2011 ല്‍ ദിവസേന ഒരു അക്രമസംഭവമെങ്കിലും ക്രൈസ്തവര്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്നുവെന്നാണു കണക്കുകള്‍ കാണിക്കുന്നത്. ഒറീസ, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതിഗതികള്‍ ഏറ്റവും മോശമായിട്ടുള്ളത്