കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യ രാജ്യമായ ഉത്തരകൊറിയയില്‍ 50,000 ക്രൈസ്തവര്‍ കല്‍ത്തുറുങ്കുകളില്‍ അടയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് ഫിഡ്സ് (fides)വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. മതവിരോധത്തിണ്റ്റെയും മതനിഷേധത്തിണ്റ്റെയും നിലപാടുകളാണ് ഈ കമ്മ്യൂണിസ്റ്റു രാജ്യത്ത് കാണാന്‍ കഴിയുന്നത്. 1950 ല്‍ കിം. ഇല്‍. സുങ്ങ് വികസിപ്പിച്ചെടുത്തജുകെ(Juche) എന്ന പ്രത്യയശാസ്ത്രത്തില്‍ ജനങ്ങളെല്ലാം വിശ്വസിക്കുകയും മറ്റെല്ലാവിശ്വാസങ്ങളും വെടിയുകയും ചെയ്യുക എന്ന നിലപാടാണ് ഉത്തരകൊറിയയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്. മതസ്വാതന്ത്യ്രം അതുകൊണ്ടുതന്നെ അവിടെ നിക്ഷേധിക്കപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശകമ്മീഷണ്റ്റെ റിപ്പോര്‍ട്ടനുസരിച്ച് കമ്മ്യൂണിസ്റ്റ് തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നവര്‍ക്ക് കടുത്ത പീഡനങ്ങളും നിര്‍ബന്ധിച്ചുള്ള കഠിനാദ്ധ്വാനവും ആണ് അടിച്ചേല്‍പിച്ചിരിക്കുന്നത് .