Monday, May 16, 2011

തങ്ങളുടെ പ്രവര്‍ത്തനം "അതിസ്വാഭാവികതലത്തിലുള്ളതാണെന്ന്‌" കത്തോലിക്കാ മിഷനറിമാരെ പരിശുദ്ധ പിതാവ്‌ ബനഡിക്റ്റ്‌ 16-ാ മാന്‍ മാര്‍പാപ്പ അനുസ്മരിപ്പിച്ചു."ക്രിസ്തുവിലും അവിടുത്തെ വചനത്തിലും ആഴത്തില്‍ വേരുറപ്പിച്ചവര്‍ക്കു മാത്രമേ ക്രിസ്തുവിലൂടെ ദൈവം നല്‍കിയ രക്ഷയുടെ സര്‍വ്വാതിശായത്വം മറച്ച്‌ മനുഷ്യാധിഷ്ഠിതവും സാമൂഹ്യവുമായ പദ്ധതികള്‍ മാത്രമായി സുവിശേഷപ്രഘോഷണത്തെ ചുരുക്കുകയെന്ന പ്രലോഭനത്തെ അതിജീവിക്കാന്‍പറ്റൂ"മാര്‍പാപ്പ വ്യക്തമാക്കി. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ജനറല്‍ അസംബ്ളിയില്‍ മെയ്‌ 14-ാം തീയതി സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ.്‌ "വചനമാണ്‌ പ്രഘോഷിക്കപ്പെടേണ്ടതും സാക്ഷ്യം വഹിക്കപ്പെടേണ്ടതും. നിരന്തരമായ സാക്ഷ്യമില്ലെങ്കില്‍ 'വചനം' കുറച്ചുമാത്രം മനസ്സിലാക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമാകും മിഷനറിമാര്‍ക്ക്‌ പലപ്പോഴും തങ്ങള്‍ അശക്തരും ദരിദ്രരും ഒക്കെയാണെന്നു തോന്നിയേക്കാം. അപ്പോഴെല്ലാം മണ്‍പാത്രത്തില്‍ നിധി നല്‍കുന്ന ദൈവത്തിണ്റ്റെ കരുത്തിലാശ്രയിച്ച്‌ ആത്മവിശ്വാസം പുനര്‍സൃഷ്ടിക്കാന്‍ കഴിയണം ദൈവമാണ്‌ നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത്‌" മാര്‍പാപ്പയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുള്ള കത്തോലിക്കാ മിഷനറി സൊസൈറ്റികള്‍ക്കു നല്‍കിയിരിക്കുന്ന പേരാണ്‌ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി എന്നത്‌.