Monday, May 2, 2011

മുപ്പത്തിയേഴു വര്‍ഷമായ കിടപ്പുരോഗിയെ ശുശ്രൂഷിക്കുന്ന ഗവണ്‍മെണ്റ്റ്‌ ആശുപത്രി നഴ്സുമാര്‍ക്ക്‌ അവാര്‍ഡ്‌

ഈ വര്‍ഷത്തെ പ്രോ-ലൈഫ്‌ അവാര്‍ഡ്‌ 37 വര്‍ഷമായി ചലനമോ പ്രതികരണമോ ഇല്ലാത്ത രോഗിയെ പരിചരിക്കുന്ന ഗവണ്‍മെണ്റ്റ്‌ ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്കു നല്‍കി. മുംബൈയിലെ കിംഗ്‌ എഡ്‌വേര്‍ഡ്‌ മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ചാണ്‌ബോംബെ അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ്‌ ഗ്രേഷ്യസ്‌ അവാര്‍ഡു സമ്മാനിച്ചത്‌. അരുണ ഷാന്‍ബാഗ്‌ എന്ന നഴ്സ്‌ ബലാല്‍സംഘശ്രമത്തിനിടയില്‍ ബോധരഹിതയായി ,ചലനശേഷിയും പ്രതികരണശേഷിയും നഷ്ടപ്പെട്ട അവരെ ഹോസ്പിറ്റലിലെ തന്നെ മേട്രനും മറ്റു നേഴ്സുന്‍മാരും ചേര്‍ന്ന്‌ ഇക്കാലമത്രയും പരിചരിക്കുകയായിരുന്നു. "മാതൃകാപരമായ പരിഗണനയോടും ശ്രദ്ധയോടും കൂടി ശുശ്രൂഷിച്ച നേഴ്സു മാരെ" ആദരിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ബിഷപ്‌ ഗ്രേഷ്യസ്‌ തണ്റ്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. സിസ്റ്റര്‍ അനന്‍സിയാത്ത RGS സുവര്‍ണ്ണ ജൂബിലി അവാര്‍ഡ്‌ അഞ്ചുവര്‍ഷം മുമ്പ്‌ ആരംഭിച്ചതാണ്‌. പ്രോ-ലൈഫ്‌ രംഗത്ത്‌ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ആണ്‌ ഈ ആദരവ്‌ അര്‍പ്പിക്കുന്നത്‌. വെള്ളിഫലകവും ഒരു ലക്ഷം രൂപയുമാണ്‌ അവാര്‍ഡായി നല്‍കുന്നത്‌. ഡോ. അന്തോണി സെക്വീറ എന്ന കത്തോലിക്കാ ഡോക്ടര്‍ സംഭാവന ചെയ്ത മൂന്നുലക്ഷം രൂപയും നഴ്സുമാര്‍ക്ക്‌ ബിഷപ്‌ സമ്മാനിച്ചു. ദൈവം ദാനമായി നല്‍കുന്ന ജീവനെ സംരക്ഷിക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കുന്ന നഴ്സുമാരെ ബിഷപ്‌ ഗ്രേഷ്യസ്‌ അഭിനന്ദിച്ചു. ഷാന്‍ബാഗിനെ മുറിയില്‍ എത്തി സന്ദര്‍ശിച്ച ബിഷപ്‌ അവര്‍ക്കു വേണ്ടിനിശ്ശബദം പ്രാര്‍ത്ഥിക്കുകയും ഒരു റോസാപൂവ്‌ തലയിണയോട്‌ ചേര്‍ത്തു വയ്ക്കുകയും ചെയ്തു. ഹോസ്പിറ്റല്‍ മേട്രണ്‍ 'നിര്‍മ്മല രാജഗോപാല്‍' "തങ്ങള്‍ക്ക്‌ ഈ ഒരു അവാര്‍ഡ്‌ ഏറെ പ്രചോതനം പകരുന്നു. അരുണ ഷാന്‍ബാഗ്‌ ഞങ്ങളുടെ സഹോദരി ദൈവത്തിണ്റ്റെ ഒരു ദാനമാണ്‌. ആശുപത്രിയില്‍ അന്ത്യശാസം വലിക്കുംവരെ അവരെ ഞങ്ങള്‍ സംരക്ഷിക്കും''. എന്ന്‌ പ്രഖ്യാപിച്ചു. അവാര്‍ഡുതുക ഓരോവര്‍ഷവും യോഗ്യരായ നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിക്ക്‌ സ്ക്കോളര്‍ഷിപ്പായി നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചു.