ഹങ്കറിയുടെ പാര്‍ലിമെണ്റ്റ് പാസ്സാക്കിയ പുതിയ ഭരണഘടന രാജ്യത്തിണ്റ്റെ ക്രൈസ്തവ പൈതൃകത്തെയും ഒപ്പം മനുഷ്യ ജീവണ്റ്റെ ആരംഭം മുതല്‍ ജീവിക്കാനുള്ള അതിണ്റ്റെ അവകാശത്തെയും അംഗീകരിക്കുന്നതാണ്. "ദൈവം ഹങ്കറിയെ അനുഗ്രഹിക്കട്ടെ" എന്ന ആശംസയോടെ ആരംഭിക്കുന്ന ഭരണഘടനയില്‍ "നമ്മുടെ രാജാവായിരുന്ന വിശുദ്ധ സ്റ്റീഫന്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഹങ്കറി രാജ്യത്തെ ഉറപ്പുള്ള അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയും നമ്മുടെ രാജ്യത്തെ ക്രിസ്തീയ യൂറോപ്പിണ്റ്റെ ഭാഗമാക്കുകയും ചെയ്തു". എന്ന രാജ്യത്തിണ്റ്റെ പൈതൃകം വ്യക്തമാക്കുകയും ചെയ്യുന്നു. "ദേശീയത സംരക്ഷിക്കുന്നതില്‍ ക്രിസ്തീയത വഹിച്ച പങ്കിനെ ഞങ്ങള്‍ അംഗീകരിക്കുന്നു. രാജ്യത്തെ വിവിധ മതപാരമ്പര്യങ്ങളെയും ഞങ്ങള്‍ അംഗീകരിച്ച് അഭിനന്ദിക്കുന്നു", ഭരണഘടനതുടര്‍ന്നു വ്യക്തമാക്കുന്നു. ജീവന്‍ അതിണ്റ്റെ ആരംഭത്തിലേ മുതല്‍ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നു വ്യക്തമാക്കുന്ന ഭരണഘടന കമ്മ്യൂണിസത്തിനു ശേഷം ജനാധിപത്യ സംവിധാനങ്ങളുടെ പൂര്‍ത്തീകരണമായി ചിത്രീകരിക്കപ്പെടുന്നു