സീറോ മലബാര്‍ സമൂഹത്തിനും കേരള കത്തോലിക്കാ സഭയ്ക്കും ലഭിച്ച വലിയ അനുഗ്രഹമാണു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ മഹത്തായ ജീവിതമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി. കാലം ചെയ്ത കര്‍ദിനാളിണ്റ്റെ നാല്‍പ്പത്തിയൊന്നാം ഓര്‍മദിനാചരണത്തോടനുബന്ധി ച്ച് എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സീറോ മല ബാര്‍ സഭയുടെ ചൈതന്യത്തെയും അവകാശങ്ങളെയുംകുറിച്ചു വ്യക്തമായ അവബോധം വര്‍ക്കിപ്പിതാവിനുണ്ടായിരുന്നു. സഭ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. സഭയില്‍ സ്നേഹവും സമാധാനവും ഉണര്‍ത്തി പുത്തന്‍ ദിശാബോധം പകരാന്‍ അദ്ദേഹത്തിണ്റ്റെ നിലപാടുകള്‍ക്കായി. എല്ലാവരെയും തുറന്ന മനസോടെ കാണാന്‍ സാധിച്ചതും എളിമയും വിനയവും കലര്‍ന്ന മനോഭാവവും പിതാവിനെ വേറിട്ടതാക്കി. പിതാക്കന്‍മാരോടും വൈദികരോടുമെല്ലാം വ്യക്തിപരമായി സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും അഭിപ്രായങ്ങള്‍ ആരായാനുമൊക്കെ അദ്ദേഹം സമയം കണ്ടെത്തി. സഭയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സമഗ്രമായ പുരോഗതിയുണ്ടാക്കാന്‍ അദ്ദേഹത്തിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു സാധിച്ചു. ആരാധനാക്രമത്തോടു പ്രത്യേക മമതയോ അകല്‍ച്ചയോ പിതാവു പുലര്‍ത്തിയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിണ്റ്റെ നിലപാടുകളില്‍ ആര്‍ക്കും അതൃപ്തിയില്ല - മാര്‍ തൂങ്കുഴി പറഞ്ഞു. മദ്യപാനം, ഗര്‍ഭഛിദ്രം തുടങ്ങിയ സാമൂഹ്യ തിന്‍മകള്‍ക്കെതിരേ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മദ്യപാനത്തിണ്റ്റെ അപകടങ്ങളില്‍നിന്ന് ഓരോരുത്തരും മോചനം നേടണമെന്നാഗ്രഹിച്ചു പിതാവ് അതിരൂപതയിലെ എല്ലാ കുടുംബങ്ങളിലേക്കും കത്തെഴുതിയതു സാമൂഹ്യതിന്‍മകള്‍ക്കെതിരേയുള്ള അദ്ദേഹത്തിണ്റ്റെ ശക്തമായ നിലപാടുകളുടെ അടയാളമായിരുന്നുവെന്നു മാര്‍ തൂങ്കുഴി അനുസ്മരിച്ചു. തണ്റ്റെ ആദര്‍ശവാക്യമായ അനുസരണവും സമാധാനവും ജീവിതത്തില്‍ പിന്തുടര്‍ന്ന മഹനീയ വ്യക്തിത്വമായിരുന്നു കര്‍ദിനാള്‍ വിതയത്തിലിണ്റ്റേതെന്നു ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ ദിവ്യബലിമധ്യേ നടത്തിയ പ്രസംഗത്തില്‍ അനുസ്മരിച്ചു. സന്യസ്തജീവിതത്തില്‍ പിതാവ് അറിഞ്ഞനുഭവിച്ച മൂല്യങ്ങള്‍ മെത്രാനെന്ന നിലയില്‍ അദ്ദേഹം സഭാംഗങ്ങള്‍ക്കു പകര്‍ന്നു നല്‍കി. ദൈവഹിതം നിറവേറ്റാനുള്ള വ്യഗ്രത അദ്ദേഹത്തിണ്റ്റെ ജീവിതത്തില്‍ ഉടനീളം പ്രകടമായിരുന്നു. ബലിക്കു സമാനമായ അര്‍പ്പണമാണു കര്‍ദിനാള്‍ വിതയത്തിലിണ്റ്റെ ജീവിതം അടയാളപ്പെടുത്തിയതെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.