അധികാരമത്സരത്തിണ്റ്റെ കാലഘട്ടത്തില്‍ തനിക്കു ലഭിച്ച അധികാരം മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള അവസരമായി കണ്ട മഹനീയ വ്യക്തിത്വമായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റേതെന്നു സീറോ മലബാര്‍ സഭ അഡ്മിനിസ്ട്രേറ്ററും കൂരിയ ബിഷപ്പുമായ മാര്‍ ബോസ്കോ പുത്തൂറ്‍. കര്‍ദിനാള്‍ മാര്‍ വിതയത്തിലിണ്റ്റെ നാല്‍പ്പത്തിയൊന്നാം ഓര്‍മദിനത്തോടനുബന്ധിച്ചു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആഡംബരം സാമൂഹ്യജീവിതത്തിണ്റ്റെ ഭാഗമാവുമ്പോള്‍ ലാളിത്യത്തിണ്റ്റെ സന്ദേശം പകരുകയായിരുന്നു അദ്ദേഹം. ധ്രുവീകരണം ശക്തമാകുമ്പോള്‍ അനുരഞ്ജനത്തിണ്റ്റെ വഴികള്‍ തേടാനും അതു സാധ്യമാക്കാനും പിതാവിനായി. ദൈവഹിതം തിരിച്ചറിഞ്ഞുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിണ്റ്റേത്. ഈ പ്രതിസംസ്കാരമാണു അദ്ദേഹത്തിണ്റ്റെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്- മാര്‍ ബോസ്കോ പുത്തൂറ്‍ അനുസ്മരിച്ചു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭയ്ക്കു ശക്തമായ അല്‍മായ നേതൃത്വം ആവശ്യമാണെന്നു ഉറച്ചു വിശ്വസിക്കുകയും അതിനനുസരിച്ചു നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത പിതാവാണു മാര്‍ വിതയത്തിലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. മികച്ച നേതാവ് എന്നതിനെക്കാള്‍ നിര്‍മലമായ മനഃസാക്ഷിയുടെ ഉടമയായിരുന്നു കര്‍ദിനാള്‍ വിതയത്തിലെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ സീറോ മലബാര്‍ സഭാ വക്താവ് റവ.ഡോ. പോള്‍ തേലക്കാട്ട് അനുസ്മരിച്ചു. കാരുണ്യത്തിണ്റ്റെ ഉത്തമ മാതൃകയായിരുന്നു മാര്‍ വിതയത്തിലെന്നു ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി അനുസ്മരണപ്രഭാഷണത്തില്‍ പറഞ്ഞു