Wednesday, May 25, 2011

പാഠപുസ്തകത്തിലൂടെയുള്ള ക്രൈസ്തവ അവഹേളനം പ്രതിഷേധാര്‍ഹം

ക്രൈസ്തവസഭയെ പൊതുസമൂഹത്തില്‍ അവഹേളിച്ചും, ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തു വളരുന്ന തലമുറയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയും, സഭാവിരോധം സൃഷ്ടിച്ചെടുക്കാന്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന ഗൂഢാലോചനയാണു പാഠപുസ്തകങ്ങളിലൂടെ നടത്തുന്ന ക്രൈസ്തവവിരുദ്ധ പരാമര്‍ശങ്ങളെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍. വിവാദമായ സാമൂഹ്യപാഠപുസ്തകം പിന്‍വലിക്കുക മാത്രമല്ല, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കാനും സര്‍ക്കാര്‍ തയാറാകണം. യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച്‌ തെറ്റായ സന്ദേശങ്ങള്‍ വിദ്യാര്‍ഥികളുടെ മനസില്‍ കുത്തിനിറച്ച്‌ ക്രൈസ്തവ സഭയെക്കുറിച്ച്‌ വികലമായ ധാരണ കുട്ടികളില്‍ സൃഷ്ടിക്കുന്നതല്ല വിദ്യാഭ്യാസ പരിഷ്കരണം. പത്താം ക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഉടന്‍ പിന്‍വലിക്കാത്തപക്ഷം വാന്‍ എതിര്‍പ്പുകളെ നേരിടേണ്ടിവരുമെന്നു വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.