Monday, May 23, 2011
സമാധാനജീവിതത്തിന് സാമൂഹ്യനീതി അനിവാര്യം: ബിഷപ് മാര്‍ ജോസ് പൊരുന്നേടം
സമാധാന ജീവിതത്തിന് സമൂഹത്തിലെ എല്ലാവര്‍ക്കും നീതി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. കേരള ലേബര്‍ മൂവ്മെണ്റ്റ് (കെഎല്‍എം) സിബിസിഐ ലേബര്‍ കമ്മീഷണ്റ്റെ കീഴിലുള്ള വര്‍ക്കേഴ്സ് ഇന്ത്യ ഫെഡറേഷനുമായി ചേര്‍ന്ന് അസംഘടിത തൊഴിലാളികളുടെ സമഗ്ര സാമൂഹിക സുരക്ഷയ്ക്കായി നടപ്പാക്കുന്ന സുരക്ഷാപദ്ധതി 'സുരക്ഷ'യുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. പൊതുസമൂഹത്തിണ്റ്റെ പുരോഗതിക്ക് ഓരോ മനുഷ്യനും മാതൃകാപരമായ ജീവിതം നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ നടപ്പാക്കുന്ന പലക്ഷേമപദ്ധതികളുടെയും ഗുണം ജനങ്ങളിലേക്ക് എത്തുന്നില്ല. ദൌത്യനിര്‍വഹണത്തിണ്റ്റെ ഭാഗമായി സഭയിലെ ആളുകള്‍ ഇത് ഏറ്റെടുക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിലെ കത്തോലിക്കാസഭയുടെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍, ദേവാലയങ്ങളിലെ വിവിധ ശുശ്രൂഷികള്‍ എന്നിവരുടെ സാമൂഹിക സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് സുരക്ഷ. ലൈഫ് ഇന്‍ഷ്വറന്‍സ്, റിട്ടയര്‍മെണ്റ്റ് ആനുകൂല്യം, പെന്‍ഷന്‍ എന്നിവ സുരക്ഷാ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 വയസു മുതല്‍ 54വയസുവരെയുള്ള സഭാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ദേവാലയ ശുശ്രൂഷികള്‍ എന്നിവര്‍ക്ക് അംഗത്വമെടുക്കാം.