സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ ചേര്‍ന്ന മെത്രാന്‍ സിനഡാണ് അറുപത്താറുകാരനായ മാര്‍ ആലഞ്ചേരിയെ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുത്തത്. ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകാംഗമായ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായിരിക്കും. ഞായറാഴ്ച എറണാകുളം സെണ്റ്റ് മേരീസ് ബസിലിക്കയില്‍ സ്ഥാനാരോഹണം നടക്കും. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാനിലും കാക്കനാട് സഭാ കാര്യാലയത്തിലും ഒരേസമയത്തായിരുന്നു പ്രഖ്യാപനം. കാലം ചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ പിന്‍ഗാമിയായാണു മാര്‍ ആലഞ്ചേരി തെര ഞ്ഞെടുക്കപ്പെട്ടത്. സഭയ്ക്ക് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ പദവി ലഭിച്ച ശേഷം സിനഡുതന്നെ തെര ഞ്ഞെടുക്കുന്ന ആദ്യത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പാണു മാര്‍ ജോര്‍ജ് ആലഞ്ചേരി. തെരഞ്ഞെടുപ്പിനുള്ള മെത്രാന്‍ സിനഡ് 23നാണ് ആരംഭിച്ചത്. ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും രൂപതാ ഭരണത്തില്‍നിന്നു വിരമിച്ച ബിഷപ്പുമാരും ഉള്‍പ്പെടെ 44 പേരാണു സിനഡില്‍ പങ്കെടുത്തത്. ദേഹാസ്വാസ്ഥ്യം മൂലം ര ണ്ട് എമരിറ്റസ് ബിഷപ്പുമാര്‍ക്കു സിനഡില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ല. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തെ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ക്കായുള്ള സിനഡിണ്റ്റെ പ്രസിഡണ്റ്റായി തെരഞ്ഞെടുത്തിരുന്നു. സിനഡിണ്റ്റെ ആദ്യദിവസം പ്രാര്‍ഥനയും ധ്യാനവുമായി ചെല വഴിച്ചു. രണ്ടാംദിവസം ഉച്ചയ്ക്കുമുമ്പു നടന്ന രണ്ടാമത്തെ സിറ്റിംഗില്‍ത്തന്നെ തെരഞ്ഞെടുപ്പു നടന്നു. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധ്യക്ഷന്‍ സമ്മതം ചോദിക്കുകയും മാര്‍ ആലഞ്ചേരി സിനഡ് മുന്‍പാകെ തണ്റ്റെ സമ്മതം എഴുതി വായിച്ച് അറിയിക്കുകയും ചെയ്തു. തുടര്‍ന്നു ഡല്‍ഹിയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോയുടെ കാര്യാലയം വഴി സിനഡല്‍ തെരഞ്ഞെടുപ്പിണ്റ്റെ വിവരം മാര്‍പാപ്പയുടെ അംഗീകാരത്തിനായി അയച്ചു. വത്തിക്കാനില്‍ നിന്നുള്ള അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാനിയമപ്രകാരം സിനഡിണ്റ്റെ മുമ്പാകെ സ ത്യപ്രതിജ്ഞ ചെയ്തു മെത്രാന്‍സംഘത്തോടും സഭയോടുമുള്ള വിധേയത്വവും കൂട്ടായ്മയും പ്രഖ്യാപിച്ചു. സിനഡിണ്റ്റെ പ്രസിഡണ്റ്റായിരു ന്ന മാര്‍ ജോര്‍ജ് വലിയമറ്റമാ ണു മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്നു സഭാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍ നിയുക്ത മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഹാരമണിയിച്ചു. സഭയിലെ ഏറ്റവും സീനിയറായ മെത്രാനും കോട്ടയം അതിരൂപതയുടെ എമരിറ്റസ് ആര്‍ച്ച്ബിഷപ്പുമായ മാര്‍ കുര്യാക്കോസ് കുന്നശേരി ബൊ ക്കെ നല്‍കി. സിനഡില്‍ പങ്കെടുത്ത എല്ലാ മെത്രാന്‍മാരും പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനോട് ആദരവും സഭാപരമായ കൂട്ടായ്മയും പ്രഖ്യാപിച്ചു. മാര്‍ ആലഞ്ചേരി എല്ലാവര്‍ക്കും നന്ദി പറയുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് കുന്നശേരി, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവരും സദസിലുണ്ടാ യിരുന്ന മറ്റ് ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്യസ്തരും വിശ്വാസികളും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശംസകളര്‍പ്പിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയാണു മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളത്തേക്കു ചങ്ങനാശേരിയില്‍നിന്നു ചെല്ലുന്ന രണ്ടാ മത്തെ മെത്രാപ്പോലീത്തയുമാണ് അദ്ദേഹം