Monday, May 30, 2011

സാമുദായിക ഐക്യത്തിനു ശ്രമം വേണം: മാര്‍ ക്ളീമിസ്‌ ബാവ

വര്‍ഗീയത ഉള്‍പ്പെടെയുള്ള സാമൂഹികപ്രശ്നങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു കഴിയണമെന്നു മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ ബസേലിയോസ്‌ മാര്‍ ക്ളീമിസ്‌ കാതോലിക്ക ബാവ പറഞ്ഞു. മാര്‍ ആലഞ്ചേരിയുടെ സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. സഭാംഗങ്ങള്‍ക്കു പരസ്പരമുള്ള ഐക്യവും സ്നേഹവും മറ്റു മതസ്ഥരോടും പുലര്‍ത്താന്‍ നമുക്ക്‌ ഉത്തരവാദിത്വമുണ്ട്‌. സഭയിലെന്ന പോലെ സമൂഹത്തിലും നന്‍മയുടെ സന്ദേശം പ്രചരിപ്പിക്കണം. വ്യത്യസ്ത ചിന്താധാരകളെ കുര്‍ബാനയുടെ കൂട്ടായ്മയില്‍ ഐക്യപ്പെടുത്താന്‍ നമുക്കാവണം. അദ്ദേഹം പറഞ്ഞുലോകമെങ്ങും പ്രേഷിതരുള്ള സഭയാണു സീറോ മലബാര്‍. സഭയ്ക്കു യോജിച്ച ഇടയനെയാണു ലഭിച്ചിരിക്കുന്നത്‌ അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്വം നിര്‍മലവും വിശുദ്ധവുമായി നിറവേറ്റാന്‍ മാര്‍ ആലഞ്ചേരിക്കു കഴിയും. തോമാശ്ളീഹായുടെ പൈതൃകമുള്ള സീറോ മലബാര്‍ സഭയില്‍ മാത്രമല്ല, ക്രൈസ്തവസമൂഹം മുഴുവനിലും സ്നേഹത്തിണ്റ്റെയും ഐക്യത്തിണ്റ്റെയും ശുശ്രൂഷ ചെയ്യാന്‍ മാര്‍ ആലഞ്ചേരിക്കു ദൌത്യമുണെ്ടന്നും കാതോലിക്ക ബാവ പറഞ്ഞു