Wednesday, May 11, 2011

മംഗലാപുരത്ത്‌ കത്തോലിക്കാ സഹകരണബാങ്കിണ്റ്റെ ശതാബ്ധി

മംഗലാപുരത്തെ കത്തോലിക്കാ സഹകരണബാങ്ക്‌ ശതാബ്ധി ആഘോഷിക്കുന്നു. ആഘോഷത്തിണ്റ്റെ ഭാഗമായി പാവപ്പെട്ട ക്രൈസ്തവര്‍ക്കായുള്ള ലോണുകള്‍ ആസൂത്രണം ചെയ്തതായി ബാങ്ക്‌ അധികൃതര്‍ വിശദീകരിച്ചു. മാംഗ്ളൂറ്‍ കത്തോലിക്ക്‌ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ (MCCB) ഓവണ്‍ എ കാര്‍(Own a car ) എന്ന പദ്ധതി വഴി ക്രൈസ്തവരായ ഡ്രൈവര്‍മാര്‍ക്ക്‌ കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ നല്‍കി കാര്‍ വാങ്ങാന്‍ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. കാറിണ്റ്റെ വിലയുടെ 20% ഓരോ ഡ്രൈവറും കണ്ടെത്തണം. ബാക്കി തുക വായ്പയായി ബാങ്ക്‌ നല്‍കും. അതു ഗഡുക്കളായി തിരിച്ചടക്കണം. കേവലം 2% പലിശ മാത്രമേ വായ്പക്ക്‌ ഈടാക്കുകയുള്ളു എന്നതാണ്‌ ഈ പദ്ധതിയുടെ പ്രത്യേകത; ബാങ്കിണ്റ്റെ വൈസ്പ്രസിഡണ്റ്റ്‌ ശ്രി. എഡ്വേര്‍ഡ്‌ നസ്രത്ത്‌ ശതാബ്ധി ആഘോഷത്തിണ്റ്റെ ആരംഭം കുറിക്കുന്ന വേളയില്‍ വ്യക്തമാക്കിയതാണ്‌ ഇക്കാര്യം. 1912 ല്‍ എഴുപത്തിയാറ്‌ ക്രൈസ്തവര്‍ ഷെയര്‍ എടുത്ത്‌ ആരംഭിച്ച ബാങ്കിന്‌ ഇപ്പോള്‍ പതിനാറു ബ്രാഞ്ചുകളാണ്‌ രണ്ടു ജില്ലകളിലായി ഉള്ളത്‌. 170 കോടിയാണ്‌ ഇപ്പോള്‍ ബാങ്കിണ്റ്റെ ആസ്ഥി. 70% ബിസിനസും ക്രൈസ്തവരാണ്‌ ഈ സഹകരണബാങ്കുമായി നടത്തുന്നത്‌.