സാഹിത്യവും സംസ്കാരവും വളര്‍ന്നു വന്നത് സുവിശേഷവുമായി ബന്ധപ്പെട്ടാണെന്നും ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് പറഞ്ഞു. സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച കട്ടക്കയത്തില്‍ കൊച്ചുചാണ്ടിയച്ചണ്റ്റെ 'ചതുബാലായനചരിതം' എന്ന പുസ്തകത്തിണ്റ്റെ പ്രകാശനം 'ശാലോം' ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം നല്‍കിയ സമ്മാനമാണ് യേശുക്രിസ്തുവും സുവിശേഷവും. ബൈബിള്‍ വായിക്കുമ്പോള്‍ ഹൃദയവിശാലത സംഭവിക്കുന്നു. യേശുവിണ്റ്റെ സുവിശേഷത്തിണ്റ്റെ വിശാലതയാണ് ശാലോം . ഉത്ഥാനത്തിനുശേഷം യേശു ലോകത്തിന് ആദ്യമായി നല്‍കിയ വാഗ്ദാനവും ഇത് തന്നെയാണ്. ഹൃദയസന്തോഷത്തിണ്റ്റെ സന്ദേശമാണ് ശാലോം പങ്കുവയ്ക്കുന്നത്. ദൈവത്തിണ്റ്റെ ഏറ്റവും വലിയ കൃപയാണ് ശാലോം; അദ്ദേഹം പറഞ്ഞു. പെരുവണ്ണാമൂഴി പോലുള്ള ഒരു കുഗ്രാമത്തില്‍ നിന്ന് ശാലോമിണ്റ്റെ ശുശ്രൂഷകള്‍ ലോകമെങ്ങും വ്യാപിക്കുന്നത് ദൈവത്തിണ്റ്റെ അനന്തമായ കൃപയുടെ അടയാളമാണ്. യേശുവിണ്റ്റെ സ്നേഹവും നന്‍മയും ആര്‍ദ്രതയും സമാധാനവും അനേകരിലെത്തിക്കുന്നശുശ്രൂഷകളാണ് ശാലോം ചെയ്തുകൊണ്ടിരിക്കുന്നത്. വിജ്ഞാനത്തിണ്റ്റെയും വിശ്വാസത്തിണ്റ്റേതുമായ അനേകം വിളക്കുകള്‍ ഇരുളില്‍ കൊളുത്തുകയാണ് ശാലോം ശുശ്രൂഷകര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.